Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
അത് വിശ്വസിച്ചു. പക്ഷെ വിശ്വസിക്കേണ്ട ആള് വിശ്വസിച്ചില്ല എന്നെ തറപ്പിച്ചോന്ന് നോക്കുക അല്ലാതെ മുഖത്ത് വിശ്വസിച്ചതായ ഭാവം ഇല്ലേ ഇല്ല.. ഞാൻ ഇതൊക്കെ കുറെ കണ്ടതാടാ എന്നൊരു ഭാവം
" അല്ല മോള് വന്നപാടെ നിക്കണേ.ഇത് വരെ ഇരുന്നില്ലേ "
അടുക്കളയിൽ നിന്ന് ചായയുമായി വന്ന അമ്മ ഗൗരിയുടെ നിൽപ്പ് കണ്ടാണ് അത് ചോദിച്ചത്
" അതിന് എന്താ..., ഞാൻ ഇവിടെ ആദ്മായി ഒന്നുമല്ലാല്ലോ വരുന്നേ "
ചായ കുടിച്ചോണ്ട് ഇരിക്കുമ്പോളും ഗംഗ എന്റെ അടുത്തായിരുന്നു ഇപ്പോ എന്തോ പെണ്ണ് എന്നോട് കുടുതൽ അടുത്തപോലെ, അത്പോലെയായി അവളുടെ ചെയ്തികൾ
" ചേച്ചി എന്തിനാ വന്നേ "
" അതിന് അവൾക്ക് ഇവിടെ വരാൻ നിന്റെ അനുവാദം വേണോ,, അല്ല നീ ആര് ??"
ഞാൻ ഒന്ന് ചമ്മിയോ.... തള്ള നാണംകെടുത്തിയല്ലോ ശേ.. ചമ്മിയ മുഖത്തോടെ ഞാൻ എല്ലാരേം നോക്കുമ്പോൾ കാണുന്നത് എന്നെ നോക്കി അടക്കി ചിരിക്കുന്നതാണ്, ഗൗരി എന്നെ കുടുപ്പിച്ചു നോക്കുന്നും ഉണ്ട് ഈ മൈരിന് ഇത് എന്നാ...
" അതൊന്നും ഇനി ചിലപ്പോ വേണ്ടി വരില്ലമ്മേ, ഇനി ഇപ്പോ ചോദിക്കാതെ ഒക്കെ വരാൻ ഉള്ള അനുവാദം ഒക്കെ ആയിക്കോളും "
സ്റ്റേയർ ഇറങ്ങിക്കൊണ്ട് കുഞ്ചു അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി ഞെട്ടിയെന്ന് പറഞ്ഞാ ജീവൻ അങ്ങ് പോയി. ഞാൻ കുഞ്ചുനെ നോക്കി അവള് പറഞ്ഞത് അബദ്ധം ആയോ എന്ന മട്ടിൽ എന്നെ നോക്കുന്നു, ഇതൊന്നുമല്ല ഗൗരി ഞാൻ ഞെട്ടിയതിലും രണ്ടിരട്ടി മേലെ ഞെട്ടി.... അത് എന്തിന്.....?
" എന്തോന്നാ "
അമ്മ ആയിരുന്നു അത്...
💬 Comments
View all comments