Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
" ദേ തള്ളേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് "
ഞാൻ മുഖത്തു വരാവുന്ന ദെഷ്യം മുഴുവൻ വരുത്തി. പക്ഷെ അമ്മക് അറിയാം ഞാൻ സ്നേഹം കൂടുമ്പോളാ തള്ളേ എന്ന് വിളിക്കുന്നെ എന്ന് അവിടെ ഒരു ചിരിയായിരുന്നു മറുപടി
" വെറുതെ ആ കുടുംബശ്രീയിലെ വിലാസിനിയേം കുട്ടരേം കൊണ്ട് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ച് ചോദിച്ചപ്പോ.. അഹ് വേണ്ടേൽ പോ.... "
അതും പറഞ്ഞു അമ്മ വെട്ടിതിരിഞ്ഞു ജോലിയിൽ ഏർപ്പെട്ട്. എന്തൊക്കെ ആയാലും അമ്മ പിണങ്ങിയാൽ എനിക്ക് സഹികുകേല ഞാൻ പുറകിലൂടെ അമ്മേനെ കെട്ടിപിടിച്ചു
" ഉം "
മുഖം തിരിച്ചു എന്നെ നോക്കി ഒന്ന് മൂളി
" ങ്ഹും "
ഞാൻ ഒന്നുമ്മില്ലെന്ന് ചുമ്മൽകുച്ചി
" നിന്ന് ചിണുങ്ങാതെ പറയെടാ..,ഏതാടാ ആ പെണ്ണ്, "
ഞാൻ ആ ദേഹത്തുനിന്ന് മാറി നിന്ന് കൊണ്ട് അമ്മേനെ ഒന്ന് നോക്കി
" അത് വേണ്ടമ്മേ അത് അറിഞ്ഞാൽ ചിലപ്പോ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പോലും ഉറപ്പുണ്ടാകില്ല "
ഞാൻ വരാൻ ഇരിക്കുന്ന പ്രശ്നങ്ങളെ ഒന്ന് സൂചിപ്പിച്ചു
" നീ പറയെടാ നിന്റെ ഏത് ഇഷ്ടവാ അച്ഛനും അമ്മയും എതിർത്തിട്ടുള്ളെ ഏഹ്, അത് ഇപ്പോ അപ്പുറത്ത് നിക്കണ നമ്മടെ ഗൗരി ആണേലും നമ്മക്ക് നോക്കാടാ "
" ഏഹ് "
ഒരു ഞെട്ടലായിരുന്നു എന്നിൽ ഉണ്ടായേ... ഈ തള്ളക്കു എല്ലാം അറിയാവോ....?? ആ കുടുംബശ്രീ ചേച്ചിമാരുടെ കൂടെ കുടി അമ്മക്കും ആ സ്വഭാവം കിട്ടിയോ.
" അമ്മേ അത് അവ.... "
പറഞ്ഞു തീരുന്നതിനും മുന്നെ പാതകത്തിൽ ഇരുന്ന അമ്മയുടെ ഫോൺ ബെൽ അടിച്ചു അമ്മ അറ്റൻഡ് ചെയ്ത് വെളിയിലേക്ക് ഇറങ്ങി
ഞാൻ പിന്നേം ഓരോന്ന് ആലോചിച്ചു.
അമ്മക്ക് എല്ലാം അറിയാമോ ഇനി അതോ അറിയാത്തപോലെ ഭവിക്കുന്നതാണോ അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്ന്, കുറച്ചുകഴിഞ്ഞു അമ്മ വന്നു മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ട്
" എന്താണ് മാതശ്രീയുടെ മുഖത്തു ഒരു മന്ദഹാസം "
ഞാൻ ആ കവിളിൽ വലിച്ചു വിട്ടുകൊണ്ട് ആണ് അത് ചോദിച്ചത്
" അഹ്.... ..അടങ്ങി ഇരിചെക്കാ,, ദേ
💬 Comments
View all comments