Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
ഞാൻ ഒന്ന് പകച്ചു
" എന്റെ പൊന്ന് അമ്മേ.... അത് ഒന്നും ഇല്ല "
" എടാ എന്തേലും ഉണ്ടേൽ പറയെടാ,, നല്ല ബന്ധം ആണെകിൽ നമ്മക്ക് ആലോചിക്കാം അല്ലാതെ കല്ലുമല കാതിൽ കളിക്കാൻ നിൽക്കല്ല് "
എനിക്ക് ആദ്യം ഒന്നും പിടികിട്ടില്ലെങ്കിലും അമ്മയുടെ ചിരി കണ്ടപ്പോ മനസിലായി എന്നെ കണ്ണാപ്പി ആക്കിയതാണ്എന്റെ പുന്നാര അമ്മ...
" ദേ തള്ളേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് "
ഞാൻ മുഖത്തു വരാവുന്ന ദെഷ്യം മുഴുവൻ വരുത്തി. പക്ഷെ അമ്മക് അറിയാം ഞാൻ സ്നേഹം കൂടുമ്പോളാ തള്ളേ എന്ന് വിളിക്കുന്നെ എന്ന് അവിടെ ഒരു ചിരിയായിരുന്നു മറുപടി
" വെറുതെ ആ കുടുംബശ്രീയിലെ വിലാസിനിയേം കുട്ടരേം കൊണ്ട് പറയിപ്പിക്കണ്ടല്ലോ എന്ന് വെച്ച് ചോദിച്ചപ്പോ.. അഹ് വേണ്ടേൽ പോ.... "
അതും പറഞ്ഞു അമ്മ വെട്ടിതിരിഞ്ഞു ജോലിയിൽ ഏർപ്പെട്ട്. എന്തൊക്കെ ആയാലും അമ്മ പിണങ്ങിയാൽ എനിക്ക് സഹികുകേല ഞാൻ പുറകിലൂടെ അമ്മേനെ കെട്ടിപിടിച്ചു
" ഉം "
മുഖം തിരിച്ചു എന്നെ നോക്കി ഒന്ന് മൂളി
" ങ്ഹും "
ഞാൻ ഒന്നുമ്മില്ലെന്ന് ചുമ്മൽകുച്ചി
" നിന്ന് ചിണുങ്ങാതെ പറയെടാ..,ഏതാടാ ആ പെണ്ണ്, "
ഞാൻ ആ ദേഹത്തുനിന്ന് മാറി നിന്ന് കൊണ്ട് അമ്മേനെ ഒന്ന് നോക്കി
" അത് വേണ്ടമ്മേ അത് അറിഞ്ഞാൽ ചിലപ്പോ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പോലും ഉറപ്പുണ്ടാകില്ല "
ഞാൻ വരാൻ ഇരിക്കുന്ന പ്രശ്നങ്ങളെ ഒന്ന് സൂചിപ്പിച്ചു
" നീ പറയെടാ നിന്റെ ഏത് ഇഷ്ടവാ അച്ഛനും അമ്മയും എതിർത്തിട്ടുള്ളെ ഏഹ്, അത് ഇപ്പോ
💬 Comments
View all comments