Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
അപ്പുറത്ത് നിക്കണ നമ്മടെ ഗൗരി ആണേലും നമ്മക്ക് നോക്കാടാ "
" ഏഹ് "
ഒരു ഞെട്ടലായിരുന്നു എന്നിൽ ഉണ്ടായേ... ഈ തള്ളക്കു എല്ലാം അറിയാവോ....?? ആ കുടുംബശ്രീ ചേച്ചിമാരുടെ കൂടെ കുടി അമ്മക്കും ആ സ്വഭാവം കിട്ടിയോ.
" അമ്മേ അത് അവ.... "
പറഞ്ഞു തീരുന്നതിനും മുന്നെ പാതകത്തിൽ ഇരുന്ന അമ്മയുടെ ഫോൺ ബെൽ അടിച്ചു അമ്മ അറ്റൻഡ് ചെയ്ത് വെളിയിലേക്ക് ഇറങ്ങി
ഞാൻ പിന്നേം ഓരോന്ന് ആലോചിച്ചു.
അമ്മക്ക് എല്ലാം അറിയാമോ ഇനി അതോ അറിയാത്തപോലെ ഭവിക്കുന്നതാണോ അങ്ങനെ ഓരോന്ന് ആലോചിച്ചു നിന്ന്, കുറച്ചുകഴിഞ്ഞു അമ്മ വന്നു മുഖത്ത് ഒരു പുഞ്ചിരി ഒക്കെ ഉണ്ട്
" എന്താണ് മാതശ്രീയുടെ മുഖത്തു ഒരു മന്ദഹാസം "
ഞാൻ ആ കവിളിൽ വലിച്ചു വിട്ടുകൊണ്ട് ആണ് അത് ചോദിച്ചത്
" അഹ്.... ..അടങ്ങി ഇരിചെക്കാ,, ദേ അച്ഛൻ നാളെ വരൂന്ന് "
" ഏഹ്..അച്ഛൻ അടുത്ത ആഴ്ച അല്ലെ വരൂന്ന് പറഞ്ഞെ ഇത് എന്താ ഇപ്പോ "
" അഹ് ടാ അച്ഛന്റെ ടിക്കറ്റ് നേരത്തെ റെഡി അയിന്ന്... "
" ഓ അതാണ് അമ്മക്കുട്ടിക്ക് ഒരു പ്രസന്നത മുഖത്തു "
" പോടാ തെമ്മാടി "
എന്റെ കവിളിൽ ഒന്ന് തലോടി അമ്മ തിരിഞ്ഞു ഹാളിലേക്ക് നടന്നു
പെട്ടെന്ന് ആ നടത്തം നിർത്തി എന്നെ ഒന്ന് നോക്കി
" അല്ല ആ കൊച്ചേതാണെന്ന് പറഞ്ഞില്ലല്ലോ നിയ്യ് "
അത് ഇത് വരെ വീട്ടില്ലേ
" അത് ഇനി പിന്നെ പറയാം,, അമ്മ എല്ലാരോടും പറയ്
💬 Comments
View all comments