Chapter Title : ദൂരെ ഒരാൾ 6 [വേടൻ]
ഈ കാര്യം, "
സംഭവം അറിഞ്ഞപ്പോ എല്ലാർക്കും ഭയകര സന്തോഷം, കുഞ്ചുവിന് ഇനി കോളേജിൽ പോകുമ്പോ ഫ്രണ്ട്സ്ന്റെ മുന്നിൽ ഫോറിൻ സാധനം കൊണ്ട് പോകാല്ലോ അതിന്റെ തെളിച്ചം മുഖത്തുമുണ്ട്...
പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു അച്ഛൻ വന്നു സന്തോഷപ്രകടനങ്ങൾ ഒക്കെ ആയി വീട് മൊത്തത്തിൽ ഉണർന്നത് പോലെ..ഇതിന് ഇടയിൽ ഗംഗ അവളുടെ വീട്ടിലെക്ക് തിരിച്ചു പോയി.അങ്ങനെ രണ്ടാഴ്ച്ചക്ക് ശേഷം,
സൈറ്റിൽ നിൽകുമ്പോൾ ആയിരുന്നു എന്റെ ഫോൺ ബെൽ അടിക്കുന്നത്
" ഹെലോ അമ്മേ പറഞ്ഞോ "
" അമ്മ അല്ലടാ ഞാൻ അഹ് "
അച്ഛൻ ആയിരുന്നു അത്
" ഓ.. സാറായിരുന്നോ "
" അല്ല നിന്റെ അമ്മേടെ നായര് "
സത്യം പറഞ്ഞാൽ ഞാൻ ചിരിച്ചുപോയി
" എന്റെ തന്തക്കു വിളിക്കാതെ, കാര്യം എന്താണെന്ന് വെച്ചാ പറ തന്തേ.... "
ചുണ്ടിൽ നിന്നും മായാത്ത ആ ചിരിയോടെ തന്നെ ചോദിച്ചപ്പോ മൂപ്പരും ഒന്ന് ചിരിച്ചു
" എടാ ഞങ്ങളു ഇന്ന് വീട്ടിലെക്ക് ഇല്ല കുഞ്ചുസും ഉണ്ട് ഞങ്ങടെ കൂടെ... നി നിന്റെ അമ്മാവന്റെ വീട്ടിലെക്ക് വരില്ല എന്ന് നിന്റെ തള്ള പറഞ്ഞു അതാ വിളിക്കാഞ്ഞേ "
പുള്ളി ഒന്ന് ആക്കിചിരിച്ചോണ്ടായിരുന്നു അത് മുഴുവപ്പിച്ചത് സംഭവം നിങ്ങക്ക് അറിയാല്ലോ.. ഗംഗ. ഇപ്പോ കത്തിയോ....? കത്തിയില്ലേൽ കത്തണ്ട!!! ശെടാ..
" അത് നന്നായി... നിങ്ങള് പോയിട്ട് വാ, അല്ല വല്ലോം ഉണ്ടാക്കി വച്ചിട്ടുണ്ടോ "
ഞാൻ ഒട്ടും വൈകിപ്പിക്കാതെ തന്നെ മറുപടിയും കൊടുത്തു
" അതൊക്കെ ഉണ്ട് പിന്നെ ഗൗരിയോടും അവള് വിളിച്ച് പറഞ്ഞിട്ടുണ്ട്, എന്തെങ്കിലും ആവശ്യം
💬 Comments
View all comments