Chapter Title : ദൂരെ ഒരാൾ 8 [വേടൻ]
അത് പറഞ്ഞ് നിർത്തിയതും വെള്ളം എന്റെ തൊണ്ടയിൽ കുടുങ്ങി ഞാൻ ശ്വാസം കിട്ടാതെ നിന്ന് ചുമച്ചു അപ്പോളാണ് ഗൗരി എന്റെ തലയിൽ ഒക്കെ തട്ടാൻ തുടങ്ങിയെ അവൾ ഒന്നും കേട്ടില്ല എന്നെനിക് മനസിലായി..
" നീ ഒക്കെയായില്ലേ .. "
എന്റെ പരവേഷം കണ്ട് കുറച്ച് ഭയന്നു അവർ എല്ലാം..
" എന്താ നന്ദുട്ടാ എന്താ പറ്റിയെ "
എന്റെ പെണ്ണിന്റെ ആദി നിറഞ്ഞ ശബ്ദം കേട്ടപ്പോ എനിക്ക് എന്തോപോലെയായി
" ഏയ്യ് വെള്ളം തൊണ്ടയിൽ... തൊണ്ടയിൽ കുടുങ്ങിയെയാ.. "
ഇടം കണ്ണിട്ട് അവരെ ഒന്ന് നോക്കി അവളോട് പറഞ്ഞപ്പോ അവൾ ഞങ്ങളെ മാറി മാറി നോക്കി
" എന്താ പാർവതി... എന്താ പ്രശ്നം "
എന്റെ നോട്ടവും പമ്മലും ഒക്കെ ആയപ്പോ എന്തോ ഉണ്ടെന്ന് അവൾക് മനസിലായി
അതിന് എന്തിനാ അവളോട് ചോദിക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടന്ന് വെച്ച്
" ഒന്നുല്ല ഗൗരി..... ആല്ലേൽ തന്നെ എന്തിനാ മറച്ചു വെച്ചിട്ട്..അല്ലെ..?"
ഒന്ന് മടിച്ചിട്ട് പിന്നെ എന്തോ ഓർത്തെന്ന പോലെ ഗൗരിക്ക് നേർ തിരിഞ്ഞപ്പോ മേഘ അവളെ എന്തൊക്കയോ പറയുന്നത് കേട്ട്, ആ കണ്ണുകൾ കുറെ നേരമായി എന്നിൽ ആയിരുനെന്ന് അപ്പോളാണ് ഞാൻ അറിഞ്ഞത്
" നീ വെറുതെ ഇരി ... ഇത് ഇവന്റെ ചേച്ചിയാണ് ചിലപ്പോ ഇവൾക്ക് നിന്നെ സഹായിക്കാൻ പറ്റും.."
ഗൗരിയെ പരിചയപെടുത്തുന്ന കണ്ടപ്പോ ഞാൻ മനസ്സിൽ ഓർത്ത്...
ആ പറഞ്ഞ് കേറി കൊടുക്കാൻ പറ്റിയ ആളാ.. ചെല്ല് ചെന്നു കേറിക്കോട്..
" എന്തോന്നാ.. "
സംശയം വിട്ട് മാറാതെ അവൾ എന്നെ ഉറ്റുനോക്കുമ്പോൾ
" ഏയ്യ് ഒന്നുല്ല . നീ വന്നേ.. "
എന്നും പറഞ്ഞു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും
" എനിക്ക് സന്ദീപിനെ ഇഷ്ട്ടാ.. എന്റെ വീട്ടിലും എല്ലാർക്കും ഇഷ്ട്ടാ... "
അത്രേം നേരം കസേരയിൽ ഇരുന്ന മേഘ ചാടി എണ്ണിറ്റ് ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞപ്പോ എല്ലാരും കണ്ണ് മിഴിച്ചു..
അപ്പൊ ഗൗരി എന്നെ ഒരു നോട്ടം നോക്കി.. ഹൊ..
" ആണോടാ..."
അതെ
💬 Comments
View all comments