0%

Chapter Title : ദൂരെ ഒരാൾ 9 [വേടൻ] [Climax 2]

Author : Kambikathakal Read All Parts 622

ചിരിയുണ്ട് ഇളം നീല നിറത്തിലെ സാരിയിൽ അവളും സുന്ദരി തന്നെ, എന്നാൽ എവിടെയോ എന്നോടുള്ള പരിഭവം എന്നെ കണ്ട മാത്രയിൽ ചുണ്ടിൻ കോണിൽ അവൾ അറിയിച്ചു. എന്നാൽ അതിനു ഒരു ചിരിയും സമ്മാനിച്ചു ഞാൻ ആ മണ്ഡപത്തിൽ ഇരുന്നു.. അവൾ എനിക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു എനിക്ക് വശത്തായിയും ഇരുന്നു

ചുറ്റും കുടി നിൽക്കുന്ന ആയിരക്കണക്കിനോളം ആളുകളെയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ഞാൻ അവളുടെ എന്റെ ചേച്ചിപെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്റെ സ്വന്തമാക്കുന്നതിടയിൽ എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തെന്റെ സ്നേഹം കാണിക്കാനും ഞാൻ മറന്നില്ല..

കല്യാണം കഴിഞ്ഞു പിന്നെ ആകെ ബഹളമായി, കരച്ചിലും പിഴിച്ചിലും എന്നാൽ ഗൗരി കരഞ്ഞില്ല അവൾ അമ്മയെ സമാധാനപ്പെടുത്തുവായിരുന്നു ആ സമയം, അങ്ങനെ വീട്ടിലെ കാറിൽ തന്നെ തിരിച്ചു, അങ്ങനെ എന്റെ ഭാര്യയായി വീടിന്റെ മരുമകൾ അതിലുപരി വീടിന്റെ വിളക്കായി എന്റെ പെണ്ണ് വളത്തുകാൽ വെച്ചുതന്നെ കേറി.. വീട്ടിൽ എത്തി മധുരം കൊടുപ്പും കഴിഞ്ഞുറൂമിൽ കേറി ഞങ്ങൾ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ റിസപ്ഷൻ സമയം ആയി.. ഇത്ര പെട്ടെന്ന് സമയം പോയോ എന്നുപോലും ചിന്തിച്ചുപോയി

റിസപ്ഷന് വേണ്ടി ഒരുങ്ങാൻ അവൾ കുഞ്ചുന്റെ റൂമിലേക്ക് പോയി.. പിന്നെ ഞാൻ ഒരുങ്ങാൻ നിൽകുമ്പോളാണ് ഗംഗ അങ്ങോട്ടേക്ക് വന്നത് വന്നപാടെ അവൾ അകത്തു കേറി ഡോർ അടച്ചു . ഞാൻ എന്താ എന്നൊരു ഭാവത്തിൽ അവളെ നോക്കിയതും,

"" ദൈവം എന്ത് വലിയ ക്രൂരനല്ലേ ഏട്ടാ... ""

അവൾ എനിക്ക് അഭിമുകമായി കിടക്കുന്ന മേശയിൽ ചാരി നിന്ന് ചോദിച്ച ചോദ്യങ്ങൾക്കു എനിക്ക് മറുപടി ഇല്ലായിരുന്നു

💬 Comments

View all comments