Chapter Title : ദൂരെ ഒരാൾ 9 [വേടൻ] [Climax 2]
കാരണം എനിക്ക് ഒന്നും മനസിലായില്ല അത്ര തന്നെ..
"" എന്താ നി ഉദേശിച്ചത്....?? ""
"" അല്ല.. നമ്മക്ക് വെറുതെ ഇങ്ങനെ ഓരോ ആശകളും തന്ന് കൊതിപ്പിച്ചിട്ട് പെട്ടെന്ന് അതെല്ലാം ഇല്ലാതാകും,,, ഇപ്പോ തന്നെ കണ്ടില്ലേ.. എന്റെ ആകുമെന്ന് കരുതിയ ഏട്ടൻ ഗൗരി ചേച്ചിയുടെ കഴുത്തിൽ താലി ചർത്തിയില്ലേ... ആ താലി എന്റെ ഈ കഴുത്തിൽ വീണിരുനെങ്കിൽ എന്ന് ഞാൻ ആ അവസാന നിമിഷം വരെ ചിന്തിച്ചു പോയി... ""
ഒരു കളി തമാശ പോലെയാണത് പറഞ്ഞതെങ്കിലും ആ മനസ്സ് പിടയുന്നത് എനിക്ക് അറിയാമായിരുന്നു
"" മോളെ ഗംഗേ... ""
എന്റെ വാക്കുകൾ കേൾക്കാൻ നില്കാതെ അവൾ കൈയുയർത്തിയപ്പോ ഞാൻ ഒന്നുമല്ല എന്നെനിക്ക് തോന്നിപ്പോയി,,
"" ഏട്ടൻ ഒന്നും പറയണ്ട ഞാൻ അങ്ങോട്ട് സ്‌നേഹിക്കുമ്പോൾ ഏട്ടനാ ഇഷ്ടം എന്നോടുണ്ടോ എന്ന് ഞാൻ നോക്കണമായിരുന്നു... ശേ ഞാൻ എന്തൊരു മണ്ടിയാ... ആല്ലേൽ തന്നെ ഏട്ടൻ എന്നോട് ഇഷ്ടമാണെന്നോ, ഞാൻ നിന്നെ കല്യാണം കഴികാം എന്നൊന്നും പറഞിട്ടില്ലലോ.. ഞാൻ വെറും മണ്ടി എന്തൊക്കെയോ ആലോചിച്ചു കൂട്ടി ശേ.. ""
തലകുനിച്ചു നിൽക്കനെ എനിക്കയുളളു നിറഞ്ഞു വന്ന മിഴികൾ തുടക്കാൻ അവൾ അവളുടെ സാരിയുടെ മുൻതാണീ പിടിച്ചു കണ്ണ് തുടക്കവേ ഡോർ വെട്ടി തുറന്ന്... ഒരേപോലെ ഞെട്ടിയ ഞങ്ങൾ പരസ്പരം ഒന്ന് നോക്കി പിന്നെ സ്വയം നോക്കി
ഗൗരിയായിരുന്നു അത്... എനിക്ക് അരക്ക് മുകളിൽ ഡ്രസ്സ് ഇല്ലഎന്നത് പിന്നെയാണ് എനിക്ക് മനസിലായത് ,, അവൾ പെട്ടെന്ന് കേറിവന്നത് കൊണ്ടും അവുടുത്തെ സാഹചര്യം കരണവും ഞാൻ അത് മറന്നും പോയി,,എന്നാൽ മുൻതാണീ കൊണ്ട്
💬 Comments
View all comments