0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 431
ഇതൊന്നുമല്ല ചേച്ചീ ... ശെരിക്കും പട്ടിക്കാട്ടിലാണ് വീട് . അടുത്ത സിറ്റി രണ്ട് കിലോമീറ്റർ പോണം . ജോലി കിട്ടിയിട്ട് വേണം വാഹന സൗകര്യമുള്ള സ്ഥലത്തേക്ക് മാറാൻ "'' "' എനിക്കീ നാടാണ് ഇഷ്ടം . മഴയും കാറ്റും തണുപ്പും ഇടകലർന്ന കാലാവസ്ഥ .എന്തും വിളയുന്ന ഭൂമി , അതിൽ കൊച്ചൊരു വീട് "' "'ഇതൊക്കെയാണോ ചേച്ചീടെ ഇഷ്ടം ...എന്നാലെന്റെ വീടും നാടുമിഷ്ടപ്പെടും . "' "'അതെന്നാ റോജി ... അത്രയും സുന്ദരമാണോ ?''' """കണ്ടറിയാൻ പോകുന്നതല്ലേ ... എന്തിനാ പറഞ്ഞറിയുന്നേ ? രണ്ട് ദിവസം കഴിയുമ്പോൾ ഈ പട്ടിക്കാട്ടിൽ നിന്ന് പോണോന്ന് പറയും ....ഹഹ "'' ""ഹേ യാതൊന്നുമില്ല ...എന്തായാലും ഒരാഴ്ച കഴിഞ്ഞേ ഞാനെന്റെ നാട്ടിലേക്കുള്ളൂ '''' വിധുബാല അല്പം കൂടിയവനോട് ചേർന്നിരുന്നുകൊണ്ട് താഴെ , തങ്ങൾ പിന്നിട്ട റോഡ് വളഞ്ഞു പുളഞ്ഞു പോകുന്നതും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളും നോക്കിക്കണ്ടു . "'' ദാമുവേട്ടാ ... രണ്ട് ചായ "'' ഒരു ചായക്കടക്ക് സമീപം നിർത്തി റോജി പറഞ്ഞപ്പോൾ വിധു സ്‌കൂട്ടറിൽ നിന്നിറങ്ങി ചുറ്റും നോക്കി . നാലഞ്ച് കടകൾ അല്ലാതെ മറ്റൊന്നുമവിടില്ല. ഒരു ചായക്കട , പലചരക്ക് കട , പോസ്റ്റ് ഓഫീസ് , ഒരു തയ്യൽ കട , പിന്നെയൊരു മുറുക്കാൻ കടയും . ''"' റോജി ... ഇവിടെ ടെക്സ്റ്റയിൽസ് ഒന്നുമില്ലേ ?''' ചിന്തകളിലായിരുന്ന താൻ മാറ്റിയുടുക്കാൻ ഒന്നും വാങ്ങിയില്ലല്ലോയെന്നോർത്ത വിധു ഒരു ഞെട്ടലോടെ അവനോടു ചോദിച്ചു . "'' അയ്യോ ചേച്ചീ ... ഇവിടെ കടയൊന്നുമില്ല . അതിനിനി എട്ടുപത്തു കിലോമീറ്റർ പോണം . നാളെ പത്രമെടുക്കാൻ പോകുമ്പോ വാങ്ങിക്കാം . ഒന്നുമില്ലേ മാറാൻ ?''' "' ഇല്ല ...തത്കാലം നിന്റെ വല്ലതും കാണുമോ ?''' "'ആ ... മുണ്ടും ഷർട്ടുമുണ്ട് . പിന്നെ പാന്റ്സ് രണ്ടെണ്ണം ഉള്ളത് അഴുക്കാ . വീട്ടിൽ ചെന്നിട്ടലക്കിയുണങ്ങണം "' "' നാളെ കിട്ടൂല്ലോ ... ഇന്നത്തേക്ക് അഡ്ജസ്റ്റ് ചെയ്യാം "" ''ആരാ റോജിയിത് ?''' ചായക്കടക്കാരൻ ചായ കൊണ്ട് വന്നിട്ടവരെ നോക്കി . "'അമ്മാവന്റെ മോളാ ദാമുവേട്ടാ "' ഭരണിയിൽ നിന്ന് പപ്പടവട എടുത്തുകൊടുത്തിട്ട് റോജി പറഞ്ഞു .
"'' ചേച്ചീ .... ആ കടയിൽ അളവ് കൊടുക്കാമോ ? ബ്ലൗസിന്റെ ..ഞാൻ നാളെ തുണി വാങ്ങി കൊടുത്തേക്കാം . വൈകിട്ട് കിട്ടും "' റോജി തയ്യൽക്കട

💬 Comments

View all comments