0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1K
വിധുബാലയെ വിളിക്കാനയാൾക്കെന്തോ തോന്നിയില്ല . പത്തൊൻപതാം വയസിൽ കാണാൻ തുടങ്ങിയതാണ് ശങ്കരേട്ടൻ വിധുബാലയെ. .വിധുവിന്റെ അമ്മായിയച്ഛൻ ബാലകൃഷണ മേനോന്റെ ഡ്രൈവറായിരുന്നു ശങ്കരേട്ടൻ . രവിമേനോന്റെ ഭാര്യയായി വലതുകാൽ വെച്ച് വിധുബാല മേലകത്ത് തറവാട്ടിൽ കാലെടുത്തു വെക്കുമ്പോൾ രവിമേനോന്റെ അച്ഛൻ അവളുടെ പേരിലേക്ക് തന്റെ എല്ലാ സ്വത്തുക്കളും വെച്ചിരുന്നു . മുടിയനായ പുത്രനെ അത്രയും വിശ്വാസമായിരുന്നു അദ്ദേഹത്തിന് . തന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച വസുന്ധര തന്റെ ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം സഹോദരങ്ങളായിക്കണ്ട് പെരുമാറി , അവരെ വളർത്തി . "'' ശങ്കരേട്ടാ...നാട്ടിലേക്ക് ശങ്കരേട്ടൻ വരണ്ട . ബസ് സ്റ്റാൻഡിൽ ഇറക്കിയാൽ മതിയെന്നേ ""' പുറകിൽ നിന്ന് വിധുബാലപറഞ്ഞപ്പോൾ ശങ്കരേട്ടൻ സൈഡിലേക്കൊതുക്കി .
"' മൂന്നാലു പ്രാവശ്യം ഹേമ മോള് വിളിച്ചായിരുന്നു കുഞ്ഞേ . ഒന്ന് കൂടിയാലോചിച്ചു പോരെയീ യാത്ര ""' "'എന്തിന് ശങ്കരേട്ടാ . മൂന്ന് പേരെയും മക്കളെ പോലെ നോക്കി . വിവാഹം കഴിഞ്ഞു , അവർക്കിപ്പോൾ കാര്യപ്രാപ്തിയായി . അവരവശ്യപ്പെട്ടില്ലായെങ്കിലും സ്വത്തുക്കൾ ഭാഗം വെക്കേണ്ടത് തന്നെയല്ലേ ? .അവരുടെയല്ലേ സ്വത്തുക്കളെല്ലാം ... ഞാൻ വന്നു കയറിയവൾ അല്ലെ . സ്വത്തിന്റെ സൂക്ഷിപ്പുകാരി .ഭാരങ്ങളെല്ലാം എല്ലാം ഒഴിവായി ഞാനിപ്പോഴല്ലേ ഒന്ന് ഫ്രീയായത് "'' '''' "'' എല്ലാം വിട്ടൊഴിഞ്ഞെങ്ങോട്ടായീ യാത്ര ? കാശിക്കോ രാമേശ്വരത്തിനോ ? അതോ ഹിമാലയത്തിനോ ?"'' ശങ്കരേട്ടന്റെ ചോദ്യത്തിൽ പരിഹാസവും അതിലേറെ വിഷമവും കലർന്നിരുന്നു . "'' വയസധികമായില്ല കുഞ്ഞേ . ഇനിയെങ്കിലുമാകാം ഒരു വിവാഹം . വയസായെത്രയായി നാല്പത്തി അഞ്ചോ ആറോ ?'''' അയാൾ മിററിലൂടെ അവളെ നോക്കി . ''''മച്ചിപ്പശുവിനെ

💬 Comments

View all comments