0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1K
ഓ ....സോറി ...ഞാനോർത്തു ...അയ്യേ ..എന്തായിത് ? കരയുവാ ? ആൺകുട്ടികളിങ്ങനെ കരയുവാൻ പാടുണ്ടോ ?''' റോജിയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞപ്പോൾ വിധു മുന്നോട്ടാഞ്ഞവന്റെ കയ്യിൽ മുറുകെ പിടിച്ചു . "'' ഹേയ് ...സോറി മാഡം . സോറി .. "'അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി . "'' ആൺകുട്ടികളും ചില സമയത്ത് കരഞ്ഞു പോകും മാഡം . ജീവിതത്തിൽ കൂടെ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പിച്ചവർ , ജീവിക്കാനുള്ള പ്രേരണ തന്നവർ , ഉടയവർ ഒക്കെ കൺമറയുമ്പോൾ ...ഞങ്ങൾക്കും വികാര വിചാരങ്ങൾ ഇല്ലേ ?''' "'ഹഹ ..ഉണ്ട് ... പക്ഷെ ഈ റെസ്റ്റോറന്റിൽ വെച്ചു വേണോ കരച്ചിൽ ? . നാട്ടിൽ എവിടെയാണ് റോജീടെ വീട് ?''' "' ഹെറേഞ്ചിലാണ് . "' "'അമ്മയല്ലാതെ വേറെയാരാണ് റോജിയുടെ വീട്ടിൽ ?''' "'ആരുമില്ല മാഡം ...അച്ഛൻ ചെറുപ്പത്തിലേ മരിച്ചു . അമ്മയായിരുന്നുവെല്ലാം . ''' ''' ബന്ധുക്കൾ ? '' "' ഉണ്ട് കുറെയേറെ . ബാധ്യതയാവുമെന്ന് കരുതിയാവും അരുമടുക്കാറില്ല . ഇനി വല്ല ജോലിയും കിട്ടിയാലറിയാം "' റോജി ചിരിച്ചു . തന്നെപ്പോലൊരുവൻ , ആൾക്കൂട്ടത്തിൽ തനിയെ ...എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെടുന്നോരവസ്ഥയാണ് അനാഥത്വത്തേക്കാൾ ഭയാനകം !! വിധുവോർത്തു "' അപ്പോൾ ജോലിയൊന്നുമില്ലേ ? ചിലവിനൊക്കെയുള്ള പണം ?''''
''പതിനഞ്ചു സ്ഥലമുണ്ട് മാഡം , അതിലൊരു കൊച്ചുവീടും . രാവിലെ പത്രമിടാൻ , പോകും .പിന്നെ കിട്ടുന്ന ജോലിയൊക്കെ ചെയ്യും , ഒറ്റയാൻ തടിയല്ലേ .. മൂന്നുനേരം കഴിക്കണം , ഉറങ്ങണം ..ആരേയും ബോധിപ്പിക്കാനില്ലല്ലോ "'' "'ഹമ് ...എന്നുവെച്ചു ജീവിതം

💬 Comments

View all comments