Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]
ഭിത്തിയാനാണെങ്കിലും അടുപ്പ് വരുന്ന ഭാഗത്ത് , മൺകട്ടകൾ കൊണ്ട് തീപിടിക്കാതെയും മറ്റും കെട്ടിയിട്ടുണ്ട് , അടുക്കളയിൽ നിന്നൊരു വഴി പുറകിലേക്ക് . കാച്ചിലും ചേമ്പും പാവലും കോവലും വളര്ന്നു നിൽക്കുന്ന പുറകിലെ അടുക്കള തോട്ടത്തിലേക്കവൾ ഓടിക്കയറി .
"'ഫ്രഷ് ..ഫ്രഷേയ് .."'' പിഞ്ചു കോവക്ക പറിച്ചു സാരിയിൽ തുടച്ചിട്ട് വായിലിട്ടു ചവച്ചുകൊണ്ടവൾ പറഞ്ഞു
"'പുഴു ഉണ്ടോന്ന് നോക്കണേ "' റോജി അടുക്കളയിൽ നിന്ന് പറഞ്ഞു . അവൻ അരി കഴുകിയിടാൻ തുടങ്ങുവായിരുന്നു .
"'എന്താടാ രാത്രിക്ക് ?''''
"' കഞ്ഞിയാണ് ഞാൻ സാധാരണ . ചേച്ചിക്ക് വാർത്തു ചോറ് തരാം . മീൻ വാങ്ങിയിട്ടുണ്ടല്ലോ , ക്ളീൻ ചെയ്താ വാങ്ങിയേ . അതും വറുത്തു മോരും പോരെ ഇപ്പഴത്തേക്ക് . നാളെ എല്ലാം ശെരിയാക്കാം "''
"' എടാ ... രണ്ട് കപ്പക്കക്ഷണവും കൂടി പുഴുങ്ങാമോ ? "' വിധു അകത്തേക്ക് കയറി .
"' അതിനെന്നാ .. ഇവിടെയുള്ളതെന്തും ചേച്ചിക്ക് കൂടിയുള്ളതാ . ഞാൻ മുണ്ടെടുത്തു വെച്ചിട്ടുണ്ട് . അരിയിട്ടിട്ട് വെള്ളം കോരിക്കൊണ്ട് വരാം ..കുളിക്കാൻ ""'
"' കിണറില്ലേടാ ഇവിടെ ?"''
"' ഇല്ല ചേച്ചീ ..താഴയൊരു തോടുണ്ട് . ഇങ്ങോട്ട് കേറ്റം ആയതോണ്ട് ഹോസിടാൻ പറ്റത്തില്ല . ബാത്റൂമിലേക്കുള്ള വെള്ളം ഞാൻ കോരി നിറയ്ക്കും . പിന്നെ പാത്രംകഴുകാനും ഒക്കെയുള്ളത് കരിങ്കൽ തൊട്ടിയിലും . കുളിയും നനയുമൊക്കെ തോട്ടിലാ "''
"' തോടോ ..എനിക്കിപ്പ തോട്ടിൽ പോണം "' വിധുവിന് തോടെന്ന് കേട്ടപ്പോൾ കൊതിയായി .
''സമയം ആറാകുവാ . ചേച്ചിയിന്നിവിടെ കുളിക്ക്
💬 Comments
View all comments