0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1K
...ഹഹഹ "' റോജി പൊട്ടിച്ചിരിച്ചു . "'വൗ ... വൗ ...സൂപ്പർ "" സ്‌കൂട്ടർ വെച്ചിട്ട് ഇരുപത്തിയഞ്ചു മീറ്ററോളം കുത്തനെയുള്ള കുത്തുക്കല്ലുകൾ കയറി മുറ്റത്തെത്തിയപ്പോൾ വിധു കണ്ണ് മിഴിച്ചു . മുളകൊണ്ടുള്ള ഭിത്തി കെട്ടിയ ഒരു കൊച്ചു വീട് . തിണ്ണയും അരപ്രെസും ചാരുപാടിയുമൊക്കെ മുളകൊണ്ടുള്ളത് . ചെറിയ മുറ്റത്ത് വെള്ളാരം കല്ലുകൾ വിരിച്ചിരിക്കുന്നു . മുറ്റത്തിന് അറ്റത്തായി റോസും ചെത്തിയും നാലുമണിപ്പൂക്കളും എന്നിങ്ങനെ നിരവധി പൂച്ചെടികൾ .. മുളകൊണ്ടുള്ള വേലിക്കെട്ടിനു ചേർന്ന് നിൽക്കുന്ന പല കളറുള്ള കൊങ്ങിണി . ഒരുദ്യാനത്തിന്റെ നടുവിലാണ് താനെന്നവൾക്ക് തോന്നി . "'വൗ ...സൂപ്പർ ഡാ റോജി "' വിധു അല്പം പൊങ്ങിയവന്റെ കവിളിൽ തന്റെ ചുണ്ടമർത്തി . ഓർക്കാപ്പുറത്ത് , ആദ്യമായൊരു പെണ്ണിന്റെ ചുംബനം കിട്ടിയപ്പോൾ റോജി കൈ കവിളിൽ തൊട്ടുകൊണ്ടവളെ നോക്കി . അതൊന്നും ശ്രദ്ധിക്കാതെ ഓരോ പൂക്കളും നോക്കിക്കാണുകയായിരുന്നു വിധു . "' വാ ചേച്ചീ ...ഡ്രെസ് മാറിയൊന്ന് ഫ്രഷാക് "'' പുറത്തു നിന്നകത്തേക്ക് കയറാതെ താഴെ താഴ്വാരത്തിന്റെ ഭംഗിയും പടിഞ്ഞാറേക്ക് നീങ്ങുന്ന സൂര്യന്റെ കിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന മലനിരകളും നോക്കിക്കാണുകയായിരുന്ന വിധുവിനോട് റോജി പറഞ്ഞു .
"'' ഒഹ്ഹ്ഹ് ..നല്ല തണുപ്പ് ഡാ "' കൈകൾ കൂട്ടി മാറിൽ പിടിച്ചകത്തേക്ക് കയറിയ വിധു വീടിനുള്ളിലേക്ക് നോക്കി . അകത്തേക്ക് കയറുമ്പോൾ നീളത്തിലൊരു ഹാൾ . ഭിത്തിയെല്ലാം മുളകൾ അടുക്കി കെട്ടിയാണുണ്ടാക്കിയിരിക്കുന്നത് , അതിൽ രണ്ടറ്റത്തായി മുളകൾ കൊണ്ട് തന്നെയുള്ള കട്ടിലുകൾ , ഇടത് വശത്തായി കണ്ട മുറിയിലേക്കവൾ എത്തി നോക്കി . അടുക്കള , അതും മുളകൊണ്ടുള്ള

💬 Comments

View all comments