0%

Chapter Title : എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1K
ചൂണ്ടിക്കാണിച്ചു പറഞ്ഞപ്പോൾ വിധു ആ കടയിലേക്ക് നടന്നു . "' നല്ല പേരാണല്ലോടാ നിനക്ക് ഇവിടെ .. അവരെന്നോട് ചോദിച്ചു നീ കെട്ടാൻ പോകുന്ന പെണ്ണാണോന്ന് "' തിരിച്ചു വന്ന വിധു റോജിയെ നോക്കിചിരിച്ചു "'യ്യോ ..എന്നിട്ടെന്നാ പറഞ്ഞു ചേച്ചി . ?''' "'' നിന്നെപോലൊരു ചുള്ളൻ ചൊങ്കൺ ചെക്കന്റെ പെണ്ണാണൊന്ന് ചോദിച്ചപ്പോ വേണ്ടന്ന് പറയാൻ തോന്നിയില്ല ..ഞാൻ അതേന്ന് പറഞ്ഞു ...ഹഹഹ "' ''അയ്യോ ..ചതിച്ചല്ലോ ചേച്ചി .. ശർദ്ധിക്കുന്നത് കണ്ടാൽ വയറ്റിലുണ്ടെന്ന് പറയുന്ന ടീംസാ ..വാ കേറ് "' റോജി അത് തമാശയായി കരുതി സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തു . പിന്നീടങ്ങോട്ട് മൺപാതയായിരുന്നു . കുത്തനെയുള്ള കയറ്റം കേറിയപ്പോൾ വിധു പേടിയോടെ അവന്റെ വയറ്റിൽ കൈകൾ വട്ടം ചുറ്റി മുറുകെ പിടിച്ചിരുന്നു. "' നീയിതിലെയാണോ എന്നും വരുന്നേ .. പേടിയാവുന്നു ..ഞാനിറങ്ങി നടക്കാടാ ... മൊത്തം ഇരുന്ന് മടുത്തതല്ലേ "' സ്‌കൂട്ടറിന്റെ വേഗം കുറഞ്ഞപ്പോൾ വിധു പറഞ്ഞു . "'ആ കാണുന്നതാണോ വീട് ? കുന്നിൻ മുകളിൽ കാണുന്ന പനയോലകെട്ടിയ ഒരു മേൽക്കൂര കണ്ടവൾ അങ്ങോട്ട് കൈ ചൂണ്ടി . "'ആ ..അതാണെന്റെ കൊട്ടാരം .. കാണുന്ന പോലല്ല കേട്ടോ ... അകത്തു സ്വിമ്മിങ് പൂളൊക്കെയുണ്ട് "' ''സ്വിമ്മിങ് പൂളോ ?''' വിധുവിനത്ഭുതമായി "'ഓഹ് ..പൂൾ അല്ല ..ഷവർ .. മഴ പെയ്യുമ്പോൾ "' ''മൊത്തം നനയുമോടാ ?''' ""ഹ്മ്മ് ..ഈ വർഷമൊന്ന് പൊളിച്ചുമേയണം . രണ്ടുമൂന്ന് വർഷം ഞാനില്ലായിരുന്നല്ലോ . പേടിക്കണ്ട കേട്ടോ .. ടോയ്‌ലെറ്റ് നല്ലതാ , മഴപെയ്യുമ്പോൾ അവിടെ കേറിക്കിടക്കാം

💬 Comments

View all comments