0%

Chapter Title : ഏച്ചി 1 [നരഭോജി]

Author : നരഭോജി Read All Parts 1.1K

പോകും. ചിലപ്പോൾ കഴിക്കുo, ഇല്ലെങ്കിൽ അമ്മ തന്നെ കുറച്ചു കഴിഞ്ഞാൽ എടുത്ത് കൊണ്ടുപോകും. എങ്കിലും ഒരു ശുഭപ്രതീക്ഷ ഉണ്ടായിരുന്നു. ഇത് അധികം പേർ അറിഞ്ഞിരിക്കില്ലെന്നും. എല്ലാവരും പതിയെ മറക്കുമെന്നും.

എല്ലാത്തിലും ഉപരി ചേച്ചിയെ ഒന്നു കാണണം, തെറ്റെൻ്റെയല്ലെങ്കിലും മാപ്പ് പറയണം എന്ന് മനസ്സിൽ ആഴത്തിൽ തോന്നി. അവൾക്കൊപ്പം കരയാനോ, അവളെ ഒന്നു സമാധാനിപ്പിക്കാനോ പോലും ആരും അവിടെ കാണില്ല.

ഒരിക്കൽ അമ്മ വന്ന് പോകുമ്പോൾ “ഏച്ചി?”  എന്നു മാത്രം ആകംഷയിൽ ചോദിച്ചു ദഹിപ്പിക്കുന്ന നോട്ടമായിരുന്നു ഉത്തരം. പടിയിറങ്ങും മുൻപ്

“അവളുടെ കല്യാണം മുടങ്ങി, നീ കാരണം…”

എന്ന് മാത്രം എന്നോടല്ലാതെ, സ്വയംപറയും പോലെ തേങ്ങിപറഞ്ഞു കൊണ്ട് അമ്മ പടിയിറങ്ങി പോയി. എന്നെ തിരിഞ്ഞൊന്നു നോക്കിയതുപോലുമില്ല.

ഞാൻ ആകെ തകർന്നുപോയിരുന്നു. ഇന്ന് ഈ പുലരാത്ത വെളുപ്പാൻ കാലത്തും ഞാൻ ചെയ്ത തെറ്റുകൾ എന്റെ ഉറക്കത്തെ എന്നെന്നേക്കും എന്നിൽ നിന്നും പറിച്ചെടുത്തിരുന്നു.

പെട്ടന്ന് താഴെ നിന്നു ആകെ ഓളിയും ബഹളവും അലറികരച്ചിലും കേട്ടു. എനിക്ക് തലയിൽ കൊള്ളിയാൻ മിന്നി….

“ഏച്ചി”

ഞാൻ പടികൾ പൊട്ടിവീഴും പോലെ താഴെ ഓടിയിറങ്ങി. അവളുടെ അടുക്കളവശത്തേക്ക് ഓടി. കുറച്ച്പേർ ഭയന്നു പുറത്ത് നിൽക്കുന്നുണ്ടിയിരുന്നു. ഞാൻ പിടഞ്ഞോടിച്ചെന്ന് താഴത്തെ പടിയിൽ തട്ടിവീണു.

എനിക്ക് മുൻപിൽ നിലംതൊടാതെ രണ്ട് കാലുകൾ വായുവിൽ തൂങ്ങിനിന്നാടി. എന്റെ കണ്ണാല്ലാം തുറിച്ച് വന്നു. തലയിൽ ഇരുട്ട് കയറി…..

“ഹേച്ചി”

എന്റെ നാക്ക് ശ്വാസംവിടുo പോലെ മന്ത്രിച്ചു….

എനിക്കെതിരെ തളർന്ന് ചുമരുംചാരി മരവിച്ച മുഖവുമായി അവളിരിക്കുന്നുണ്ടായിരുന്നു. അവളുടെ നിർവികാരമായ കണ്ണുകൾ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.

എനിക്ക് ഭ്രാന്തുപിടിക്കും പോലെ

💬 Comments

View all comments