0%

Chapter Title : ഏച്ചി 1 [നരഭോജി]

Author : നരഭോജി Read All Parts 241

മുതലേ ഇവളുടെ പിന്നാലെയാണ്. അവളാകട്ടെ ആകെ കൂട്ടുള്ള ഒരേ ഒരാണ് ഞാൻ മാത്രമാണ്. അതുകൊണ്ട് അവളുടെ തനിസ്വഭാവം മുഴുവൻ സഹിക്കുന്നതും ഞാനാണ്. തനി വായാടി, കാൽ മുതൽ തലവരെ കുറുമ്പും, എന്നാലാവട്ടെ നാട്ടിലെല്ലാം മിണ്ടാത്ത തൊട്ടാർവാടി ഇമേജും. എങ്ങന സാധിക്കണാവോ ഇതെല്ലാം.

ഇവളിത്തിരി പുഷ്ടി ഉള്ള കൂട്ടത്തിലാ, മുന്നും പിന്നും എല്ലാം നല്ല രീതിയിൽ ഉണ്ട്. കൊഴകൊഴാന്നു കൊഴുക്കട്ട പോലിരിക്കും. നല്ല വട്ടമുഖവും, കുറച്ച് ചുരുണ്ട നല്ല കറുത്തമുടിയും ചിരിക്കുമ്പോൾ കാണുന്ന നുണകുഴിയും ഉണ്ട്.

സുമേഷേട്ടൻ പറയും പോലെ ടേസ്റ്റ് ഉള്ളവരാണ് നാട്ടിൽ കൂടുതൽ എന്നു തോന്നുന്നു. എന്നാലും ഈ ജാപ്പനീസ് എനിമകളിൽ കാണുന്ന പോലെ ഒതുങ്ങിയ പാവക്കുട്ടി കണക്കെ ഉള്ള പെണ്ണുങ്ങളെ ഇഷ്ടമുള്ള എന്നെ പോലെ കുറച്ചുപേരും ഉണ്ട്. എന്നാലും കൂടുതൽ ഇത്തരക്കാരാണ്. അവരെ പറ്റിക്കാൻ സുഖമാണ്.

ഞാൻ ഒറ്റക്ക് തന്നെ അവൾക്കു കിട്ടിയ എത്ര പ്രേമലോഖനങ്ങൾ അമ്പലകുളത്തിൽ വഞ്ചികളാക്കിയിട്ടുണ്ട്. ഇടക്ക് അവളും കൂടും. അവൾക്കും എൻറെ അതേ ഹ്യൂമർസെൻസ് ആണ്. എല്ലാം ഞങ്ങൾ തമാശയാക്കിയെടുക്കും. ഇടക്ക് കത്തിനൊപ്പം ഡയറിമിൽക്ക് കിട്ടും അതുമാത്രം ഞങ്ങൾ കളയാറില്ല. മുതുമലയിൽ ആരും കാണാത്ത ഒരു ചരിവുണ്ട്. അവിടെ താഴേക്കു ചരിഞ്ഞു പടർന്നു കിടക്കുന്ന മരത്തിൻ്റെ കീഴെ പോയി കിടന്നു ഞങ്ങൾ അകാശവും നോക്കി കിടന്നത് തിന്നും, ഒത്തിരി മധുരമുള്ള കഥകൾ പറയും.

രാത്രി ആകും വീട്ടിലെത്താൻ. ആരും ദേഷ്യപ്പെടില്ല. അവളുടെ ഒപ്പം അല്ലെ പോയത്. അവളു എന്നെ ഒന്നും പറ്റാതെ നോക്കും, കൂട്ടുകെട്ടിലൊന്നും പെടാൻ സമ്മതിക്കില്ല എന്നൊരു വിശ്വാസാ എല്ലാവർക്കും. ചുരുക്കി പറഞ്ഞാൽ എന്റെ ലോക്കൽ ഗാർഡിയൻ ഏച്ചിയാണ്.

ഞാൻ കുളിച്ചു തയ്യാറായി നിൽക്കുന്ന കണ്ടപ്പോൾ അവൾ ചിരിച്ചു. എന്തൊ അവളുടെ സൂത്രം ഫലിച്ചപോലെ. എനിക്ക് ഒരു പന്തിതോന്നിയില്ല. പക്ഷെ ബ്യൂട്ടിപാർലറിൽ എത്തിയപ്പോൾ കാര്യം പിടികിട്ടി. ഇത്ര നേരത്തേ ആരു വരാനാണ് അവിടെ, വല്ല കല്ല്യാണ മേക്കപ്പിനല്ലാതെ. ഒരു തള്ള അവളുടെ മുഖത്ത് ചെത്തുപണികൾ തുടങ്ങി. ഞാൻ തലക്ക് കയ്യും കൊടുത്തിരുന്നു. അവൾ അതു കണ്ട് കടിച്ചുപിടിച്ചു ചിരിക്കുന്നുണ്ട് ഇടക്ക്.

എന്തൊക്കെ പറഞ്ഞാലും അവളു പാവമാണ്. ജീവിതത്തിൽ ആദ്യമായിട്ടാവും മേക്കപ്പ് ചെയ്തതെല്ലാം ഒരുങ്ങുന്നത്. ഒരാഘോഷങ്ങൾക്കും അവളു പോകാറില്ല. പലപ്പോഴും ഞാൻ അവക്ക് കൂട്ടിരിക്കും, അവളുടെ അച്ഛൻ വീട്ടിലില്ലെങ്കിൽ. അവളുടെ അമ്മ ചെറുപ്പത്തിൽ മരിച്ചതാണ്. ഒരു അച്ഛൻ മാത്രമേ ഉള്ളു. അയാളാണെങ്കിൽ ഒരു പാവം മനുഷ്യൻ. നാടുമൊത്തം കടo വാങ്ങിയാണ് ഇപ്പോൾ കല്യാണം നടത്തുന്നതു

💬 Comments

View all comments