Chapter Title : ഏച്ചി 1 [നരഭോജി]
തന്നെ. ആദ്യം ഈ ജാതകം നോക്കുന്ന പരിപാടി നിരോധിക്കണം. ഇല്ലെങ്കിൽ ഇവളുടെ കല്യാണം എന്നേ നടക്കണ്ടതാണ്. ഞാൻ ഇതൊക്കെ ചിന്തിച്ച് ആ പതുപതുത്ത സോഫയിൽ ഇരുന്നു ഉറങ്ങിപോയി.
അവളു വന്ന് തട്ടി വിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത്.
“എന്തു ഉറക്കാടാ മരമാക്രി, എണീക്ക് വാ പോകാം….”
ഞാൻ കണ്ണുതിരുമി സമയം നോക്കി, അയ്യൊ എട്ടെര. ഇനി അതികം സമയം ഇല്ല. ഒൻപതരക്കാണ് മുഹൂർത്തം. കുളിച്ചത് ഏതായാലും നന്നായി.
ആക്ടീവയിൽ കയറാൻ നേരമാണ് ഞാൻ അവളെ ശരിക്ക് നോക്കുന്നത് തന്നെ. എന്തൊരു സുന്ദരി ആയിരിക്കുന്നു ഏച്ചി. സീരിയൽ നടിമാരെ പോലെ ഉണ്ട് ഇപ്പൊക്കാണാൻ. ഞാൻ പക്ഷെ അവളോട് പറഞ്ഞില്ല. അവൾക്ക് അഹങ്കാരം ആവും.
“നല്ല ഭംഗി ഉണ്ടല്ലെ കാണാൻ.”
വണ്ടിയോടി കൊണ്ടിരിക്കെ അവൾ ചോദിച്ചു.
“ഏയ്, കൊഴപ്പല്ല്യ വൃത്തികേട് ഇല്ല. അത്രേ ഉള്ളു.”
“പോടാ കോഴിമൊട്ട മോറാ… ഞാൻ എത്ര നാളായി നിന്നെ കാണുന്നതാ. എനിക്കറിയാ നിൻ്റെ മൊഖം കണ്ടാ എന്താ മനസ്സിൽ വിചാരിക്കണതെന്നു.”
“നിനക്കെന്ത് തോന്നി കണ്ണാടിയിൽ നോക്കിയപ്പോൾ?”
“എനിക്ക് നല്ല ഇഷ്ടായി. അതല്ലെ ഞാൻ ഒറപ്പിച്ചു പറഞ്ഞത് നിനക്കും ഇഷ്ടാവുംന്ന്.”
“അതെന്താ അങ്ങനെ?”
“ എൻ്റേം നിൻ്റേം ടേസ്റ്റ് ഒന്നാ ഞാൻ പറയാറില്ലെ.?”
“അതിനു നീ എപ്പഴാ ന്നെ നക്കി നോക്കിയത്?!! ഇനി ഞാൻ നിന്നെ നക്കി നോക്കാൻ ആണെങ്കിൽ, ൻ്റെ നാക്കി ഗ്ലൗസ്സ് ഇടണം!!, അത്രക്ക് ഉണ്ട് പുട്ടി മുഖത്ത്..”
പറഞ്ഞ് തീരും മുൻപേ പുറത്ത് കടികിട്ടി “ആഹ്……”
ചൂടുള്ള പാലക്കാടൻ കാറ്റിനെയും കീറിമുറിച്ച് സ്കൂട്ടർ വീട്ടിലേക്ക് പോയി കൊണ്ടിരുന്നു.
*******
കണ്ടവരെല്ലാവരും കണ്ണ് പറ്റാതിരിക്കാൻ അവളെ ഉഴിഞ്ഞു തലയിൽ വിരൽഞ്ഞൊടിച്ചു. പാലക്കാടൻ സൗന്ദര്യം എല്ലാം വഴിഞ്ഞൊഴുകുന്ന ഒരു നാടൻ പൊട്ടിപെണ്ണ്. കെട്ടുന്ന ആരായാലും അവളെ നല്ല പോലെ നോക്കിയാൽ മതിയായിരുന്നു. അല്ലെങ്കിലും ഇത്രയും പാവമായ അവളെ ഉപദ്രവിക്കാൻ ആർക്കാണ് മനസ്സ് വരുക, അത്രയ്ക്കും ക്രൂരന്മാർ ആരാണുള്ളത്.
അല്പനേരത്തിനുള്ളിൽ ചെക്കനും വീട്ടുകാരുംവന്നു അവളുടെ സൗന്ദര്യം വെച്ചു നോക്കുമ്പോൾ ഒട്ടും യോജിക്കാത്ത ഒരുപയ്യൻ എങ്കിലും അവൾ ഒരുപാട് സന്തോഷവതിയായിരുന്നു. അവൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഒന്നുമില്ല സാധാരണ നാട്ടിൽപുറത്ത്കാരിയുടെ സ്വപ്നങ്ങൾ മാത്രം. അവളൊരു നല്ല സാരിയോ മാലയോ കല്ലുവച്ചൊരു മൂക്കുത്തിയോ ഒരു കമ്മൽ പോലും അണിഞ്ഞ് ഞാൻ കണ്ടിട്ടില്ല.
വിളമ്പലും, മറ്റു കാര്യങ്ങൾ നോക്കലും എല്ലാം ഞാനും കൂട്ടുകാരും തന്നെയായിരുന്നു. അവളുടെ അച്ഛന് ഒട്ടും ത്രാണിയില്ലായിരുന്നു. നൂറുകൂട്ടം സൂക്കേടുകൾ ഉണ്ട്. അവർക്ക് വേറെ
💬 Comments
View all comments