Chapter Title : ഏച്ചി 1 [നരഭോജി]
എൻറെ എല്ലാ കാര്യങ്ങളും പറയാതെ തന്നെ അവൾക്കറിയാം. അതുകൊണ്ടുതന്നെ അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത്, അവളുടെ വിവാഹത്തിന് വേണ്ടി കഷ്ടപ്പെടുന്നത് എനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ല.
കാര്യം ഒരുപാട് സന്തോഷമുള്ള കാര്യമാണ്, എങ്കിലും അവൾ പോകുന്നു എന്ന് പറയുന്നത് എനിക്ക് അല്പം സങ്കടം തോന്നിച്ചു. ഇനി ഞാൻ എന്നും ഒറ്റക്കായിരിക്കും വീട്ടിൽ വന്നാൽ.
അങ്ങനെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് വൈകുന്നേരം എല്ലാം ഒന്ന് സൈഡാക്കി ഞങ്ങളെല്ലാം വിശ്രമത്തിലായി. സത്യം പറഞ്ഞാൽ എനിക്ക് ചെക്കനെ ഒട്ടും ഇഷ്ടായില്ല, അവൾക്കൊട്ടും ചേരുന്നില്ല എങ്കിലും അവള് ഒരു സന്തോഷവതി ആണെന്നുള്ളതു മാത്രമാണ് എൻറെ ആകെയുള്ള സമാധാനം.
അങ്ങനെ സുന്ദര സന്ധ്യ വരവായി. അതുവരെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം എന്നോട് കുപ്പി പൊട്ടിക്കാൻ അവളുടെ കയ്യിന്ന് കാശ് വാങ്ങാൻ നിർബന്ധിച്ചു തുടങ്ങി. എനിക്കൊരു ചെറിയ മടിയുണ്ടായിരുന്നു അവളോട് ചോദിക്കാൻ. കാരണം അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവളുടെ അച്ഛനെ നോക്കുന്നതും, വീട് നോക്കുന്നതും.
ഞാനൊന്നും പറയാതെ വേസ്റ്റ് കത്തിക്കുന്നതിന് വേണ്ടി പിന്നാമ്പുറത്തേക്ക് നടന്നു അവളുടെ റൂമിനടുത്ത് എത്തിയപ്പോൾ മരഅഴികൾക്ക് അപ്പുറത്ത് ഇരുട്ടിൽ അവളുടെ പതിഞ്ഞ ശബ്ദം കേട്ടു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, അവൾ ചുരുട്ടിപ്പിടിച്ച് ഒരു കൂട്ടം മുഷിഞ്ഞ നോട്ട്കൾ എനിക്ക് നേരെ ആരും കാണാതെ നീട്ടി.
“ എടാ നീ അവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്ക് ഇന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എല്ലാവരും.”
“ ഒരു കുപ്പിയാണ് ചോദിക്കുന്നത്.”
“ അതിന് എത്രയാ എന്നെനിക്കറിയില്ല ഇതിൽ 1000 രൂപയുണ്ട്. ഇനിയും വേണോ?”
“ വേണ്ട ഇതുമതി. ഞാൻ വാങ്ങിച്ചു കൊടുത്തോളാം”
“ പിന്നെ….”
“ എന്തേ?..”
“നീ കുടിക്കണ്ട ട്ടൊ.”
“ ഞാൻ ഒരു ബിയാറാ കുടിക്കുള്ളോ. അതു കുഴപ്പമില്ലല്ലോ.”
“ ആ….. ഒരെണ്ണം കുടിച്ചാൽ മതി…”
“മ്മ്… അപ്പൊ ശരി രാത്രിതിരിച്ച് വരുമ്പെ കാണാം.”
“ഡാ…. പിന്നെ…..”
“ എന്തെടീ നിന്ന് പരുങ്ങുന്നത് ചെക്കനെ ഇഷ്ടായില്ലേ നിനക്ക്.” ഞാൻ ആ പറഞ്ഞത് മാത്രം എൻറെ മനസ്സിലെ വ്യാകുലത ആയിരുന്നു.”
“പോടാ….. അതൊന്നുമല്ല. അതില്ലെ…”
“പിന്നെന്താ പറയ്യ് നിയ്യ്…”
“എനിക്കില്ലേ…. നീയില്ലെ…..”
“നീ നാണിക്കാതെ കാര്യം പറയ്. എന്തായാലും നമുക്ക് വഴി
💬 Comments
View all comments