Chapter Title : ഏച്ചി 1 [നരഭോജി]
ഉണ്ടാക്കാം.”
“ എനിക്കൊരു ബിയർ വാങ്ങിച്ചിട്ട് വരോ?” അവള് കുഞ്ഞു കുട്ടികളുടെ പോലെ കണ്ണൊക്കെ വിടർത്തി ചോദിച്ചു. അപ്പോഴും നാണം മിഴികളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
“ ഹഹഹ… എല്ലാം ശരിയാക്കാടി വൈകുന്നേരം വരുമ്പോൾ ഞാൻ കൊണ്ടുവരാം.” ഞാൻ എന്തോ വലിയ ആളുടെപോലെ അവൾക്ക് ഉറപ്പു കൊടുത്ത്. അവിടെ നിന്ന് തിരിഞ്ഞു നടന്നു.
*********
രാത്രി അവൾ തന്ന കാശിന് നല്ല ആഘോഷം നടന്നു. എല്ലാവരും അടിച്ചു ഫിറ്റായിരുന്നു ഞാൻ മാത്രം ഒരു ബിയറിൽ ഒതുങ്ങി. ബോധം നശിച്ചു തുടങ്ങിയപ്പോഴാണ് പട്ടണത്തിൽ ഡോക്ടർ ബിരുദത്തിന് പഠിക്കുന്ന വിനു പോക്കറ്റിൽ നിന്ന് വെളുത്ത ക്രിസ്റ്റൽ പോലെ എന്തോ ഒന്ന് എടുത്തത്.
ബോധം വല്ലാത്ത രീതിയിൽ നശിച്ച അവൻ പക്ഷേ ശ്രദ്ധയോടെ അത് പേപ്പർ വിരിച്ച് അതിനു മുകളിൽ അവൻറെ എടിഎം കാർഡ് വെച്ച് അതിൽ ഒരു കുഞ്ഞു കഷണം ക്രിസ്റ്റൽ വച്ച്, ഉരുണ്ട വൃത്തിയുള്ള വെള്ളാരം കല്ല് വെച്ച് ആ കുഞ്ഞ് വസ്തു പൊടിച്ചു തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ പോകുന്നത് മോശം അവസ്ഥയിലേക്കാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ പതുക്കെ എഴുന്നേൽക്കാൻ തീരുമാനിച്ചു. പക്ഷേ എപ്പോഴും മദ്യലഹരിയിൽ ഉള്ളവർക്ക് ഒരു മോശം സ്വഭാവം ഉണ്ട്. ഇത്തരം എഴുന്നേറ്റു പോകലുകൾ അവർക്ക് ഒട്ടും രസിക്കില്ല.
ആകെ ബഹളമായി. അവസാനം ഞാൻ അല്പം നേരം കൂടി ഇരിക്കാം എന്ന് സമ്മതിച്ചു. ഒരു രണ്ടുമൂന്ന് കവിൾ കൂടി എൻറെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നു.
ഞാൻ ഏച്ചിക്ക് വേണ്ടി വാങ്ങിച്ചിരുന്ന ലൈറ്റ്ബിയർ ആരെങ്കിലും എടുത്ത് കുടിക്കാതെ ഒരു മൂലയ്ക്ക് മാറ്റി വെച്ചിരുന്നു. എഴുന്നേറ്റ സ്ഥിതിക്ക് അത് അവിടെ തന്നെ ഇരിപ്പില്ലേ എന്ന് നോക്കിയതിനുശേഷം വീണ്ടും തിരിച്ചു വന്നിരുന്നു.
പക്ഷേ എന്റെ കണ്ണ് തെറ്റിയ ആ ഒരു സമയത്ത് ഞാൻ എഴുന്നേറ്റ് പോകാൻ നോക്കിയത് ചെറിയൊരു ദേഷ്യം ആയി തോന്നിയ അജീഷും അഫ്സലും ആ സമയത്ത് ഒരു ക്രൂരമായ കാര്യം ചെയ്തിരുന്നു. പൊടിച്ചു കൊണ്ടിരുന്നതിൽ നിന്ന് അല്പം പൊടി വാരി അവർ എൻറെ ബിയർ ബോട്ടിൽ ഇട്ടിരുന്നു. മദ്യലഹരിയിൽ ആയിരുന്ന അവരുടെ മനസ്സിൽ എന്നെ എങ്ങനെയെങ്കിലും ഫിറ്റായി കാണണം എന്ന്
💬 Comments
View all comments