Chapter Title : ഏച്ചി 1 [നരഭോജി]
മാത്രമായിരുന്നു ആഗ്രഹം.
ഞങ്ങൾ ഇരിക്കുന്ന സ്ഥലം എൻറെ വീടും ആയിട്ട് അധികം ദൂരമില്ല റോഡിൽ നിന്ന് നേരിട്ട് കാണാൻ കഴിയാത്ത ഒരു മുളംകൂടിനു പിന്നിലാണ് ഈ കലാപരിപാടികൾ ആകമാനം നടക്കുന്നത്.
ഇനിയും ഇവിടെയിരുന്നാൽ അത് നന്നായിരിക്കില്ല എന്ന് തോന്നിയത് കൊണ്ട്. ഞാൻ പതുക്കെ ബാക്കിയുള്ള ബിയർ ബോട്ടിലും അവൾക്കു വേണ്ടി വാങ്ങിച്ചു വച്ചിരുന്ന ബോട്ടിലും എടുത്ത്, പതിയെ വീട്ടിലേക്ക് നടന്നു. അവൾ ആദ്യമായി കുടിക്കുമ്പോൾ അവളോട് ചിയേഴ്സ് പറയാതിരിക്കുന്നത് മോശമല്ലേ എന്ന് വച്ചാണ് ബാക്കിയുണ്ടായിരുന്ന ബിയർ അവിടെ വച്ച് കുടിക്കാതെ കയ്യിലെടുത്തു പിടിച്ചത്.
********
പതിയെ ശീമകൊന്ന വേലികടന്നു ഞാൻ അവളുടെ ചിതലരിച്ച മരജനലിൽ തട്ടി വിളിച്ചു. അവൾ ഉറങ്ങാതെ കാത്തിരിപ്പായിരുന്നു. കാരണം തട്ടുകേട്ട് നിമിഷനേരത്തിനോട് ജനല് തുറന്നു വന്നു. അവളെ നോക്കിചിരിച്ച് നിലാവിൽ ബിയർ ബോട്ടിൽ എടുത്ത് ആട്ടികാണിച്ചു കൊടുത്തു. അവളുടെ മുഖത്ത് ആകാംഷയോ, പേടിയോ, സന്തോഷമോ എന്നറിയില്ല. അവൾക്ക് ഇങ്ങനെ വല്ല കുറുമ്പിനൊക്കെ കൂട്ടുനിൽക്കാൻ ഈ ലോകത്ത് ഞാൻ മാത്രെ ഉള്ളു. അവളു നിലാവ് തോൽക്കണ പോലെ ചിരിച്ചു.
വേഗം എഴുന്നേറ്റ് പതിയെ ശബ്ദം ഉണ്ടാക്കാതെ പോയി മുറിയുടെ മരഓടാമ്പൽ മാറ്റിതുറന്ന്. പുറത്തിറങ്ങി അടുക്കള വാതിലും തുറന്നു തന്നു. അവളുടെ മുറി അടുക്കളവാതിലിന്നു തൊട്ടടുത്ത് തന്നെയായിരുന്നു. ഞങ്ങൾ രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ മുറിയിൽ കയറി വാതിലടച്ചു. രാത്രി അല്പം വൈകിയാലും കഥകളും പറഞ്ഞു നിലാവും നോക്കി ഞങ്ങൾ അങ്ങനെ ഇരിക്കാറുണ്ട്. ഞങ്ങൾക്കു പണ്ട് മുതലെ ഞങ്ങളുടെ ഒരു ലോകം ഉണ്ടായിരുന്നു. കുമ്മിണി വന്നേ പിന്നെ കൊറെയെക്കെ അവളു തനിച്ചായിക്കാണണം.
ഞാൻ ശ്രദ്ധിച്ച് അധികം ശബ്ദം ഉണ്ടാക്കാതെ ബിയറിന്റെ അടപ്പ് തുറന്ന് അവർക്ക് നേരെ നീട്ടി. അവൾ എന്തോ ഭക്തിപരമായ കാര്യം ചെയ്യാൻ പോകുന്നതുപോലെ അൽപനേരം ധ്യാനത്തിലിരുന്ന് ഒരു മൊത്തുമുത്തി.
“ അവ്വ്… കയ്പ്പ്…” അവൾ നെറ്റി ചുളിച്ചു
“ പിന്നെ ബിയറിന് മധുരം ആണെന്ന് വിചാരിച്ചോ ഏച്ചി.”ഞാൻ അവളെ കളിയാക്കി ചിരിച്ചു.
ആ ഒരു രോഷത്തിൽ, അവൾ പെട്ടെന്ന് തന്നെ രണ്ടു മൂന്നു കുപ്പിൾ ബിയർ കൂടി മടമാടാന്ന് ഇറക്കി. ജീവിതത്തിൽ ഇന്നുവരെ കുടിച്ചിട്ടില്ലാത്ത ആളാണ്.
💬 Comments
View all comments