0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

ഞാൻ പുറത്തേക്ക് നടന്നു,, കുറച്ചു കഴിഞ്ഞു ഒന്ന് തിരിഞ്ഞു നോക്കി, പുറകിൽ തന്നെ അരിച്ചരിച്ചെന്ന പോലെ നടന്നു വരുന്നുണ്ട്..

ഇതിനിടയിൽ പ്രിയ രണ്ടു തവണ വിളിച്ചിട്ടുണ്ട് , താഴെയെത്തി കാറിനരികിൽ മാളുവിനെ കാത്തു നിൽക്കുന്ന സമയം നോക്കി തിരിച്ചു വിളിച്ചു ..

'' അർജുൻ.. എന്ത് പറ്റി , ?''

''വഴിക്ക് എന്റെയൊരു കസിന്റെ കൂടെ പെട്ട് പോയി ,എവിടെയാണെന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ടേക്ക് വരാം ..''

''സാരമില്ല പതുക്കെ വന്നാൽ മതി ..'',

'' അത് വരെ നിങ്ങൾ? ''

''പേടിക്കേണ്ട കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ക്വാർട്ടേഴ്സിൽ ആണ്, അഞ്ജുവിന്‍റെ സ്‌കൂട്ടർ വേറൊരാൾ വശം കൊടുത്തു വിട്ടിട്ടുണ്ട്, ''

'' പിന്നെ നിങ്ങളെങ്ങനെ? , ''

''വരുന്ന കാര്യമാണോ ,അതിനെനിക്ക് വനിതാ പോലീസിന്റെ പട്രോളിംഗ് വണ്ടിയുണ്ട് , സ്ഥലവും സമയവും കുറച്ചു കഴിഞ്ഞു ടെക്സ്റ്റ് മെസേജ് ആയി ചെയ്തേക്കാം.. ''

കൂടുതൽ സംസാരിയ്ക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു,അരുണിന്റെ ആൾക്കാർ ആരെങ്കിലും ? ഇല്ല ആരുമങ്ങനെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല, കാർ സ്റ്റാർട്ട് ചെയ്‌ത് മുന്നിലേക്ക് നീക്കി നിർത്തി ..

മാളു അപ്പോഴും കാറിൽ കയറാതെ മടിച്ചു എന്നെ തന്നെ നോക്കി നിൽക്കുവാണ്

''ആരെങ്കിലും ഡോറു തുറന്നു തരണോ തമ്പുരാട്ടിക്ക് അകത്തേക്ക് കയറാൻ ..?''

അവൾ പേടിയോടെ വേണ്ടെന്നു തലയാട്ടി ,എന്നിട്ടും കേറാനുള്ള ഭാവമില്ല ,അതോടെ ഞാൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി , അതൊടെയവൾ പിന്നിലെ ഡോർ തുറന്നു അകത്തേക്ക് കയറി ..

''ഞാനെന്താ നിന്റെ ഡ്രൈവറോ ,മുന്നിൽ കയറെടി ..''

പെണ്ണിൻറെ

💬 Comments

View all comments