0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

മുഖവുമൊക്കെ കഴുകി ചായ കുടിക്കാൻ ചെന്നിരുന്നതാണ്,അപ്പോഴാണ് രമേച്ചിയുടെ വക ഒരു കുത്തിത്തിരുപ്പ്..

''ആൺപിള്ളേരല്ലേടി ചെറിയ കറക്കമൊക്കെ ഉണ്ടാകും , ,ഇന്ന് പിന്നെ ഞങ്ങള് സൂപ്പർമാർക്കറ്റിലേക്ക് പോയപ്പോൾ ടയര് പഞ്ചറായില്ലേ, അതൊന്നു ശരിയാക്കാൻ പോയതാണ്, ''

''അതിന്നല്ലേ ചേച്ചി..ഞാനിവിടെ വന്നിട്ട് രണ്ട് മൂന്നു ദിവസമായി, ബാക്കി പിള്ളേരെല്ലാം തറവാട്ടിൽ തന്നെ തിരിഞ്ഞു കളിച്ചു നടക്കുന്നുണ്ട്, അർജുനെ മാത്രം ഇടയ്ക്കൊരു മിന്നായം പോലെ എപ്പോഴെങ്കിലും കാണും, അത് കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസമാകണം ദർശനം കിട്ടാൻ ..''

''എന്താടി രമേ, കൊച്ചിനെ കുറിച്ച്......അവൻ ആൺകുട്ടിയല്ലേ , എപ്പോഴും നിന്റെയൊക്കെ മൂട് പിടിച്ചു നടന്നാൽ മതിയോ? ''

''അയ്യോ, ഞാനൊന്നും പറഞ്ഞില്ലേ വല്യമ്മേ..അവനെ കണ്ടപ്പോൾ വെറുതെ ചോദിച്ചെന്നേയുള്ളു..ഞാൻ വിട്ട്..''

''അതാ നല്ലതു , പിന്നെ നിന്‍റെ ചെക്കൻ പെമ്പിള്ളേര് കുളിക്കുന്നതും നോക്കി കുളക്കരയിൽ നിൽക്കുന്നുണ്ട്, തല്ല് ഞാൻ പോയി കൊടുക്കണോ അതോ നീ പോയി കൊടുക്കുമോ? ''

''ഏതു എന്‍റെ വിഷ്ണുവോ? വല്യമ്മയ്ക്ക് ആള് മാറിയതാകും, അവനങ്ങനെ ഒന്നും ചെയ്യില്ല, ''

''ആദ്യം നീ അവിടം വരെ പോയി നോക്ക്.. ''

''''അർജുൻ ഇതാ ചായ , ചേച്ചി ഞാനിപ്പോ വരാം..അവനെയിന്നു ഞാൻ..''

'' എന്തിനാ ചേച്ചി എടുത്തടിച്ച പോലെ പറഞ്ഞത് ?, ചേച്ചിക്കു തന്നെ അവനെയൊന്നു വഴക്ക് പറഞ്ഞു വിട്ടാൽ പോരായിരുന്നോ, ഇതിപ്പോ ഇവള് പോയി ചെക്കനെ തല്ലിക്കൊല്ലും, ''

രമേച്ചി ശരം പോലെ പുറത്തേക്ക് പോയപ്പോൾ 'അമ്മ വല്യമ്മയോടു ചൊടിച്ചു ..

''ആ രണ്ടെണ്ണം കിട്ടട്ടെ, നീയിവന് വല്ലതും തിന്നാൻ കൊടുക്കാൻ നോക്ക് , ഞാനാ തമിഴൻ വിറകു

💬 Comments

View all comments