Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
മൊത്തം കീറിയോന്നു നോക്കട്ടെ, ''
''നിന്നെ പറഞ്ഞത് ചേച്ചിക്കത്ര പിടിച്ചിട്ടില്ല, അതാ..ഏതായാലും ചെക്കനു ഇന്ന് കോളാ, നിനക്ക് ദോശ എടുക്കട്ടേ,, ''
''വേണ്ട ,വിശപ്പില്ല ,കുറച്ചു നേരമൊന്നു കിടക്കണം, ''
'' ഇപ്പോഴോ? അമ്പലത്തിൽ പോകാറായി ''
''ഏഴു മണിക്കല്ലേ അമ്മെ, രണ്ട് മണിക്കൂർ ഇനിയുമുണ്ടല്ലോ? ''
''എന്ന് വച്ച് ഉറങ്ങാനൊന്നും നിൽക്കേണ്ട ,...പിന്നെ ഒരു കാര്യം മറന്നു, നീ അനിതയെ കൂട്ടി എവിടേക്കെങ്കിലും പോകാമെന്നു പറഞ്ഞിരുന്നോ? ''
''ഇല്ല എന്തെ? , ''
'' നീയെന്തോ നേരത്തെ പറഞ്ഞു പറ്റിച്ചുവെന്നു പറഞ്ഞു വാശി പിടിച്ചു പുറത്തെങ്ങോട്ടോ പോയിട്ടുണ്ട്..ഒന്ന് പോയി നോക്കിക്കേ, അറിയാലോ നിനക്കവളുടെ സ്വഭാവം? ''
''എന്നിട്ടു അവളിപ്പോ എവിടെയുണ്ടു, ......''
'' നേരത്തെ ആ വാഴത്തോപ്പിൽ നിൽക്കുന്നത് കണ്ടെന്നു പിള്ളേര് പറഞ്ഞായിരുന്നു.. അവര് വിചാരിച്ചതു നന്ദനുമായി ഫോണിൽ സംസാരിച്ചു നിൽക്കുന്നതായിരിക്കുമെന്നാണ് , അത് കൊണ്ട് വിളിക്കാൻ നിൽക്കാതെ അവരിങ്ങോട്ടു പോന്നു ,എനിക്ക് കേട്ടപ്പോഴേ തോന്നി സംഭവം ഫോൺ വിളിയൊന്നുമല്ലെന്നു , നേരത്തെ എന്നെയിവിടെ ഇറക്കി നീ അവളെ മൈൻഡ് ചെയ്യാതെയല്ലേ പോയത് ? , അതിന്റെ വാശിയാ.. ഒന്ന് പോയി വിളിച്ചു കൊണ്ട് വാടാ , ഉച്ചയ്ക്ക് നമ്മളെ നോക്കി നിന്നു കാണാഞ്ഞിട്ട് ഒന്നും കഴിച്ചിട്ടില്ലെന്നാ ചേച്ചി പറഞ്ഞത്.. ''
''എന്നാ അമ്മയ്ക്ക് നേരത്തെ പോയി വിളിച്ചൂടായിരുന്നോ ,കഴിച്ചിട്ടില്ലെങ്കിൽ ..ഇപ്പൊ സമയമെത്രയായി ?''
''ഞാൻ വന്നപ്പോ ചോറെല്ലാം എടുത്തു വച്ചു വിളിച്ചതാ, എന്നെ നോക്കിപ്പേടിപ്പിച്ചിട്ടു ഫോണും എടുത്തു അന്നേരം ഇറങ്ങി പോയതാ, ഒന്ന് പോയി നോക്കെടാ.. ''
ഏതായാലും കുറച്ചു നേരമെങ്കിലും ഒന്നുറങ്ങാമെന്നു കരുതിയതാണ്,അക്കാര്യത്തിൽ
💬 Comments
View all comments