Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
അതവർ കേട്ടെന്നു തോന്നിയില്ല ,അതിനു മുന്നേ ഫോൺ കട്ടായി ,, ആരായിരിക്കും സരോജത്തിന് പകരം എന്നെ കാണാൻ ...?
[തുടരും ]
''ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ'' -ഭാഗം പന്ത്രണ്ടു .
....................................................................................................................................
സിറ്റി മാളിലെ കാസിനോ ഹോട്ടൽ , ആദ്യമായാണ് ഇവിടെ വരുന്നത് തന്നെ . ഹൈ ക്ലാസ് ഫാമിലികളാണ് ഇവിടെ കയറുന്നതിൽ ഭൂരിഭാഗവും ,പിന്നെ സ്വസ്ഥമായി ഇരുന്നു സൊള്ളാൻ വരുന്ന പ്രണയ ജോഡികളും .. പകല് സമയമായതു കൊണ്ട് ഫാമിലികൾ ഇല്ല എന്ന് തന്നെ പറയാം ,എല്ലായിടത്തുമൊന്നു കണ്ണോടിച്ചു അവിടവിടെ ഇരിക്കുന്ന കമിതാക്കൾ ചെറിയ ക്യാബിനുകളിൽ അവരുടേതായയൊരു ലോകം സൃഷ്ട്ടിച്ചു പരിസരം മറന്നിരിക്കുന്നു ..ആ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതിരിക്കാനാകും മങ്ങിയ വെളിച്ചം സെറ്റു ചെയ്തിരിക്കുന്നത് .. ഒരൊഴിഞ്ഞ സീറ്റ് നോക്കി ഞാനവിടെ ഇരുന്നു..
''സർ...''
ഓർഡർ എടുക്കാൻ വന്ന പെൺകുട്ടിയാണ് ,അവളോട് ഒരു ഫ്രഷ് ജ്യൂസ് കൊണ്ട് വരാൻ പറഞ്ഞു ,....സമയം അങ്ങനെ കടന്നു പോവുകയാണ് , ഡോക്ടർ സരോജത്തിന്റെ കാൾ വന്നിട്ട് മുക്കാൽ മണിക്കൂർ കഴിഞ്ഞു , ,അവർ കാണാൻ വരുമെന്ന് പറഞ്ഞ ആരും ഇത് വരെ ഒന്ന് വിളിച്ചിട്ടു പോലുമില്ല , , .. ഏതായാലും തിരിച്ചു വിളിച്ചു പറഞ്ഞ സ്ഥലം ഇത് തന്നെയല്ലേ എന്ന് ഉറപ്പു വരുത്തിയേക്കാമെന്നു കരുതിയപ്പോൾ നേരത്തെ വിളിച്ച നമ്പർ സ്വിച്ച് ഓഫ് ആണ്.ഇന്നലെ ഹോസ്പിറ്റലിൽ വച്ച് തന്ന നമ്പർ സേവ് ആണ് .അത് സെർച്ച് ചെയ്യുമ്പോഴേക്കും പെൺകുട്ടി ജ്യൂസുമായി വന്നു..
''സർ..ജ്യൂസ് ''
ട്രെ ടേബിളിനു പുറത്തു ശ്രദ്ധയോടെ വച്ചവൾ ഇനിയെന്തെങ്കിലും വേണോ എന്ന ഭാവത്തിൽ കാത്തു നിന്നു
💬 Comments
View all comments