Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
..
''ഞാൻ വിളിക്കാം ,''
''അതിനല്ല സർ ..'' ..
അപ്പോഴാണ് ട്രേയിലെ റ്റിഷ്യു പേപ്പറുകൾക്ക് മേലെ ഇരുന്ന ഒരു വെളുത്ത കവർ ശ്രദ്ധയിൽപ്പെട്ടത് ..
''ഇത് ?''
ഞാനാ പെൺകുട്ടിയെ ചോദ്യഭാവത്തിൽ നോക്കി ,
''സരോജ ഡോക്ടർ ആണ് എന്റെ പഠന ചിലവുകൾ സ്പോൺസർ ചെയ്യുന്നത് ,മാഡത്തെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഒരു പാർട്ട് ടൈംജോബ് ..''
''താങ്ക്സ്.. ബില്ലെടുത്തോളു ''
''ശരി സർ ...''
കവർ ഞാൻ കണ്ടു എന്നുറപ്പു വരുത്തി , ഒന്ന് പുഞ്ചിരിച്ചു അവൾ തിരികെ നടന്നു..ഇതിവിടെ വച്ച് പൊട്ടിക്കുന്നത് ശരിയല്ല ,പ്രതീക്ഷിച്ച പോലെ ചിറ്റയുടെ ഫാമിലി സബ്ജക്ട് അല്ല വിഷയം എന്നുറപ്പു ,അങ്ങനെയാണെങ്കിൽ ഇത് പോലെ കവറിൽ ആക്കി നൽകേണ്ട കാര്യമില്ല ,മറ്റെന്തോ ആണ് ,ഒരു പക്ഷെ ഇപ്പോഴത്തെ എന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്ന എന്തോ ഒന്ന് .അത് കൊണ്ട് തന്നെ ആ ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചേ പറ്റു .
പതുക്കെ സ്ട്രോയിട്ട് നന്നായി ഇളക്കി ജ്യൂസ് ഗ്ലാസ് ചുണ്ടോടു ചേർക്കുമ്പോൾ ചുറ്റും കണ്ണോടിച്ചു ,അങ്ങനെ സംശയിക്കത്തക്ക ആരെയും കാണുന്നില്ല..എങ്കിലും വെറുതെ മൊബൈൽ എടുത്തു നോക്കി കുറച്ചു സമയം കൂടി അവിടെ തന്നെയിരുന്നു ..
'' സർ.. ''
ആ പെൺകുട്ടിയാണ് ,ബില്ലും മറ്റും മേശപ്പുറത്തു വച്ചവൾ കൂടുതലൊന്നും പറയാതെ അടുത്ത ടേബിളിലേക്ക് നടന്നു , അതിലെ തുകയൊന്നും നോക്കാൻ നിന്നില്ല , പോക്കെറ്റിൽ ബാക്കിയുണ്ടായിരുന്ന ഇരുനൂറു രൂപ എടുത്തു ട്രേയിൽ വച്ചു എഴുന്നേറ്റു ,ബാക്കി അവൾക്ക് ടിപ്പായിരിക്കട്ടെ ..എത്രയും വേഗം പുറത്തിറങ്ങി കവറിൽ എന്താന്നെന്നറിയണം ,അതിനു ശേഷം വേണം പ്രിയയെ
💬 Comments
View all comments