0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

''

''പോടാ കുളിക്കാതെ എന്റെ അടുത്തേക്ക് വന്നേക്കരുത്, കൊല്ലും ഞാൻ.. ''

''എന്നാലതൊന്നു കാണണമല്ലോ, ''

''അർജുൻ വേണ്ടാട്ടോ, ..... ആദ്യം തമാശ കളിക്കാതെ കുളിച്ചു റെഡിയാക് .. നിങ്ങളും കൂടി അവിടെയെത്തിയാലേ പൂജ തുടങ്ങു..എല്ലാം കഴിഞ്ഞു ഏഴരയ്ക്ക് മുന്നേ പ്രസാദം വാങ്ങി എല്ലാവരും മതിൽക്കെട്ടിനു പുറത്തു പോയിരിക്കണമെന്ന തന്ത്രി പറഞ്ഞിരിക്കുന്നത് , ആവാഹന ചടങ്ങുകൾ നടക്കുന്ന ദിവസമാ ഇന്ന്.. അറിയാലോ അല്ലെ ''

''അതിനു ചേച്ചി കുളിക്കാൻ കയറിയിട്ടേയുള്ളു, ''

''ഡാ, പഴയ ബാത്ത് റൂം പുറത്തില്ലേ, നീയതിൽ കയറിക്കോ, മാറ്റേണ്ട ഡ്രെസ്സൊക്കെ ഞാൻ പുറത്തു വച്ചേക്കാം.. ''

അധികകാലമായിട്ടില്ല അമ്മൂമ്മയുടെ മുറിയുടെ ഉള്ളിലെ ബാത്ത് റൂം പണിതിട്ട്, അതിനു മുന്നേ ഉപയോഗിച്ചിരുന്നത് പുറത്തെ ടോയ്‌ലെറ്റാണ്, ഏതായാലും ചേച്ചി പറഞ്ഞ പോലെ അതിനകത്തേക്ക് കയറി, സോപ്പും മറ്റും അതിൽ തന്നെയുണ്ട്.. ദേഹത്ത് തണുത്ത വെള്ളം വീണപ്പോൾ ശരീരത്തിന്റെ ക്ഷീണമൊക്കെ പമ്പ കടന്നു ആകെയൊരു ഉഷാറ് തോന്നി..എങ്കിലും ഇന്ന് രാത്രി കുറച്ചു നേരമെങ്കിലും ഉറങ്ങാൻ നോക്കണം ?, കുറച്ചു ദിവസങ്ങളായി ഒരു നിയന്ത്രണവുമില്ലാത്ത പോക്കാണ്, മനസ്സിനൊപ്പം ഇത് വരെയും നിന്ന ശരീരം പക്ഷെ എപ്പോഴാണോ പണിമുടക്കുന്നതെന്നു പറയാൻ കഴിയില്ല,

'ഭഗവാനെ നീ കാത്തു കൊള്ളണേ...'പ്രാർത്ഥിച്ചു കൊണ്ടാണ് കുളികഴിഞ്ഞിറങ്ങിയത്, പറഞ്ഞത് പോലെ ചന്ദന കളറുള്ള മുണ്ടും,ഷർട്ടുമെല്ലാം , എന്തിനു പൗഡറും സ്പ്രേയും വരെ അഞ്ജു ചേച്ചി പുറത്തു വച്ചിട്ടുണ്ട് , വേഷം മാറി കഴിഞ്ഞു ചേച്ചിപ്പെണ്ണ് ഇറങ്ങിയോ എന്ന് നോക്കാനായി മുറിയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും ഉള്ളിൽ നിന്നു കുറ്റിയിട്ടിട്ടാണ് ഉള്ളത് , നേരെ താഴേക്ക് നടന്നു ,

💬 Comments

View all comments