0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

തറവാട് ഏതാണ്ട് കാലിയാണ് എന്ന് തന്നെ പറയാം എല്ലാവരും നേരത്തെ ക്ഷേത്രത്തിലേക്ക് നീങ്ങി കഴിഞ്ഞിട്ടുണ്ടാകും..കള്ളന്മാര് വല്ലവരും അറിഞ്ഞാൽ ഈ സമയത്തു പാണ്ടി ലോറിയും വിളിച്ചു വന്നു വീട്ടു സാമാനങ്ങൾ വരെ കയറ്റി കൊണ്ട് പോയാലും ആരുമറിയില്ല..പക്ഷെ ഈ തറവാട്ട് വളപ്പിൽ കയറാനുള്ള ധൈര്യം അങ്ങനെ ആർക്കുമുണ്ടാകില്ല എന്നാ കാര്യം വേറെ, അപ്പോൾ ഇന്നലെ വൈത്തിയും, സോമരാജനും?

പെട്ടെന്നാണ് ആ ചോദ്യം ഉള്ളിലേക്ക് കയറി വന്നത്, വൈത്തി പോട്ടെ ആ നാറി സോമരാജൻ, ഞങ്ങളെ കുറിച്ച് അറിയുന്നവനാണ്, അവൻ ,എന്ത് ധൈര്യത്തിലാണ് ഈ തറവാട്ടിൽ കയറി അങ്ങനെയൊരു തെണ്ടിത്തരത്തിനു മുതിർന്നത് എന്നതാണ് അത്ഭുതപ്പെടുത്തിയത് ? അവനു വേണ്ടത് കിട്ടി എങ്കിലും ഓർക്കുമ്പോൾ ഉള്ളിലെ കലിപ്പ് അടങ്ങിയിട്ടില്ല .. സോമരാജന്റെ കാര്യം മനസ്സിലോർത്തതേയുള്ളു ഗീതേച്ചിയുടെ ഫോൺ കാൾ,

''ഗീതേച്ചി , പറ പുതിയ താമസ സ്ഥലം എങ്ങനെ ?''

''ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ,. താങ്ക്സ് അർജുൻ,പിന്നെ പോകുമ്പോൾ ജീനയും ആകാശുമൊക്കെ കൂടെ വന്നിരുന്നു , അത്യാവശ്യം സാധനങ്ങൾ എടുത്തു ഞങ്ങൾ ഇങ്ങോട്ടു പോന്നു, ''

''കുട്ടികൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ, ''

''എയ് അവർ ഹാപ്പിയാണ്, അമ്മ നേരത്തെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടതായിരുന്നു എന്നാണ് കുട്ടികൾ പറയുന്നത്.. വീടിനകത്തു ഇരിക്കുന്ന എന്നേക്കാൾ അവർക്കാണല്ലോ കാര്യങ്ങൾ അറിയുക, മാത്രമല്ല അച്ഛന് തങ്ങളോടുള്ള പെരുമാറ്റത്തിൽ വന്ന മാറ്റം കുട്ടികളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു ,, എന്നോടെങ്ങനെ പറയും എന്നതായിരുന്നു അവരുടെ വിഷമം, താങ്ക്സ് അർജുൻ, നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല, നിന്‍റെ വരവാണ് എന്നെയും കുട്ടികളെയും രക്ഷപ്പെടുത്തിയത് , കുടിച്ചു കയറി വരുന്ന അച്ഛനെ

💬 Comments

View all comments