Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
പേടിച്ചു വാതിൽ ഉള്ളിൽ നിന്നു കുറ്റിയിട്ടു ഭയം കൊണ്ട് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുപ്പിച്ചിരുന്ന എന്‍റെ കുട്ടികൾ ഇന്ന് സ്വസ്ഥമായി ഉറങ്ങും, പാവങ്ങൾ രാവിലെ കണ്ണുകളിൽ ഉറക്കച്ചടവ് കണ്ടു രാത്രി മൊത്തം ഫോണിൽ കുത്തിക്കളിക്കുകയാണെന്നു ധരിച്ചു ഒരു പാട് വഴക്ക് പറഞ്ഞിട്ടുണ്ട്, തല്ലിയിട്ടുണ്ട് എന്‍റെ കുഞ്ഞുങ്ങളെ.. അന്നേരവും എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി അതെല്ലാം സഹിച്ചു നിൽക്കുകയായിരുന്നു അവർ.. ''
''ചേച്ചി, കാര്യങ്ങൾ ശരിയായില്ലേ ഇനി അതൊക്കെ ഓർത്തു വെറുതെ വിഷമിക്കേണ്ട,''
അവരുടെ ശബ്ദം ഇടറുന്ന കണ്ടു ഞാൻ ആശ്വസിപ്പിച്ചു..
''ഇല്ല അർജുൻ, ഇനി ഞാൻ കരയില്ല ,എന്ത് വന്നാലും എന്‍റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കും..'''
'' ആ തീരുമാനമാണ് വേണ്ടത് ചേച്ചി, ഞാൻ കൂടെയുണ്ടാകും, ആട്ടെ എങ്ങനെയുണ്ട് അവിടെ? അവരെയൊക്കെ ഇഷ്ട്ടമായോ,, ''
''എന്താ പറയുക അർജുൻ, ഒരു വീടിന്‍റെ മുകളിലത്തെ നില എന്നൊക്കെ കേട്ടപ്പോൾ താഴെയുള്ളവരെ പറ്റി ചെറിയ പേടി ഉണ്ടായിരുന്നു, എങ്ങനെയുള്ള ആൾക്കാരാണ് എന്നൊക്കെ, രണ്ട് പെൺകുട്ടികൾ കൂടെയുള്ളതല്ലേ, ?ഏതായാലും അർജുൻ ഞങ്ങളെ മോശപ്പെട്ട ആൾക്കാരുടെ അടുത്തേക്ക് വിടില്ല എന്നറിയാം എങ്കിലും, പക്ഷെ ഇതിപ്പോൾ സ്വന്തം വീട്ടിലെത്തിയ പോലെ , സാധനങ്ങൾ എടുത്തു വരാനൊക്കെ പിള്ളേര് കൂടെ വന്നു, സൂസൻ ആണെങ്കിൽ അപ്പോഴേക്കും മുകളിലത്തെ നില മൊത്തം അടിച്ചു വാരി വൃത്തിയാക്കിയിരുന്നു, എന്താ ഞാൻ പറയുക, ഒരു ബന്ധുവീട്ടിൽ എത്തിയ പോലെ, പിന്നെ ഇവിടൊരാൾക്ക് അർജുനെ പറ്റി പറയുമ്പോൾ നൂറു നാവാണ് ഞാൻ ശ്രദ്ധിച്ചു..''
'' ഹേ അങ്ങനെയൊന്നും..''
'' അതിനു ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ അർജുൻ.. ''
''ഞാനും
💬 Comments
View all comments