Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
വല്യമ്മ പറഞ്ഞാണ് അറിഞ്ഞത് ...പാവം ..
പ്രസാദം വാങ്ങി അച്ഛന്റെ കണ്ണിൽ പെടാതിരിക്കാനായി പെട്ടെന്ന് തന്നെ അവിടം വിട്ട് ആൽത്തറയുടെ ഭാഗത്തു വന്നു നിന്നു, അവിടെ നിന്നാൽ കാവും പരിസരങ്ങളും ഏതാണ്ട് മുഴുവനായും കാണാം, ആലിലകളിൽ തട്ടി തെന്നിയെത്തുന്ന കാറ്റും , തെളിഞ്ഞു നിൽക്കുന്ന ദീപങ്ങളുടെ ശോഭയിൽ മുങ്ങി നിൽക്കുന്ന കാവിന്റെ ദൃശ്യ ഭംഗിയും കൂടിയായപ്പോൾ മനസ്സിനെ വല്ലാത്തൊരു ശാന്തിയിലേക്ക് നയിച്ച് ,,അതിൽ ലയിച്ചു സ്വയം മറന്നു നിൽക്കുമ്പോഴാണ് ചെറിയമ്മ എന്നെ തേടി വന്നത്..
''എന്താ അർജുൻ , ഒറ്റയ്ക്ക് നിന്ന് കാവിന്റെ ഭംഗി ആസ്വദിക്കുകയാണോ,, ''
മറുപടി പറയാതെ അവരെയൊന്നു നോക്കി പിന്നെ വീണ്ടും കാവിന്റെ വർണാഭമായ കാഴ്ചയിലേക്ക് കണ്ണ് നട്ട് നിൽക്കുമ്പോൾ അവർ അടുത്തേക്ക് വന്നു എന്നെ മുട്ടിയുരുമ്മി നിന്നു .. ആ വരവും അധികാര ഭാവത്തിലുള്ള ചേർന്നുള്ള നിൽപ്പും ഇഷ്ട്ടപ്പെട്ടില്ലെങ്കിലും അനിഷ്ടം പുറത്തു കാണിക്കാതെ ആ നിൽപ്പ് തുടർന്നു ...
''നേരത്തെ എവിടെ പോയിരുന്നു, ഞാൻ കുറെ നോക്കി,, , ''
''ടൗണിൽ, അതാ ഞാൻ കാണാത്തതു...പിന്നെ അർജുൻ എനിക്ക് ശരിക്ക് പേടിയുണ്ട്...വൈത്തിയുടെ കാര്യം തന്നെ,ഓർത്തു നോക്ക് നിന്നെ പോലൊരു പയ്യനു അവനെ എത്ര നാൾ പിടിച്ചു വയ്ക്കാൻ കഴിയും,,?..''''
''അത് നിങ്ങൾ അറിയേണ്ട ,, ''
''അർജുൻ ദേഷ്യപ്പെടാനല്ല, നിന്റെ രക്ഷയ്ക്ക് വേണ്ടിയാ ഞാൻ പറയുന്നത്, അവനെ നിങ്ങൾ ഒളിപ്പിച്ചത് എവിടെയാണെങ്കിലും ഞാൻ വരാം, കാര്യങ്ങൾ പറഞ്ഞു ശരിയാക്കാം.. ''
''എന്താ അവനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ , ''
''നീ ഉദ്ദേശിച്ചത് മനസ്സിലായി പക്ഷെ എനിക്കൊന്നും അക്കാര്യത്തിൽ ഇനി പറയാനില്ല,
💬 Comments
View all comments