0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Author : sanju Read All Parts 5.4K

ചുമ്മാ സുലുവിനെ ഒന്ന് കൊതിപ്പിക്കാനാ..''

'' ഡി.. '''

കേൾക്കാൻ നിൽക്കാതെ മാളു അവരെ വിളിക്കാനായി ഓടി,.. ശേ.. ഈ പെണ്ണിതു ആളെ കുഴപ്പത്തിലാക്കുമെന്ന തോന്നുന്നത്.. ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ കിടക്കുമ്പോൾ പെട്ടുപോയല്ലോ ഒന്ന് കൂടി ആ ക്യാബിൻ മൊത്തമൊന്നു നോക്കി, ഭാഗ്യം സി സി ക്യാമെറകൾ ഉള്ളതിന്റെ ലക്ഷണമൊന്നും കാണുന്നില്ല , എന്തൊരു കഷ്ടമാണ് ദൈവമേ ,ആവശ്യത്തിന് കുടുക്കുകൾ ഇപ്പോൾ തന്നെ ധാരാളമുണ്ട്, അതിനൊപ്പം ഒന്ന് കൂടി ഒപ്പിച്ചു തരാൻ ആണോ ഈ പെണ്ണ്..? പുറത്തു നിന്ന് ആരൊക്കെയോ വരുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വെറുതെ മെനു കാർഡ് എടുത്തു മറിച്ചു നോക്കുന്നതായി ഭാവിച്ചു കസേരയിൽ ഇരുന്നു ..

'' ഒന്ന് വാ എന്റെയുമ്മച്ചി, എന്തൊരു നാണമാ ഇത്.. ''

''സുലു നീ തല്ലു കൊള്ളുവേ , ''

''ആഹാ ഇപ്പോ അങ്ങനെയായോ, രാവിലെ മുതൽ എന്നെ ഇരുത്തിപ്പൊറുപ്പിക്കാതിരുന്നിട്ടു ഇപ്പൊ പറയുന്നത് കേട്ടില്ലേ, മാളു നീ വാ, ഏതായാലും ആളെ ഇവിടെ വരെയെത്തിച്ചു തന്നിട്ടുണ്ട്.ഇനി ഉമ്മച്ചിക്ക് വേണമെങ്കിൽ പോയി എന്താന്നു വച്ചാ സംസാരിച്ചോ,, ''

''ഡി സുലു,..... മാളു പോകല്ലേ.. ''

''അങ്ങനെ വഴിക്ക് വാ, ''

സുലു നീ ഉന്താതെ , ''

'' മാളു ഉമ്മച്ചി അതൊക്കെ പറയും, നീ പിടിച്ചേ.. ''

പെട്ടെന്ന് ക്യാമ്പിന്റെ ഡോർ തുറക്കപ്പെട്ടു, മാളുവും ചുവന്ന തട്ടമിട്ട ഒരു സുന്ദരിക്കുട്ടിയുമാണ് ആദ്യം അകത്തേക്ക് വന്നത് ..

'' അർജുൻ ചേട്ടാ ദാ ഇതാണ് ആള് , ,''

ഞാൻ നോക്കുമ്പോൾ ഇളം റോസ് ചൂരിദാറിൽ

💬 Comments

View all comments