Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
കരുതി ആ മുഖത്തെ ഭാവം മാറുന്നത് കണ്ടപ്പോൾ ചെറിയൊരു സഹതാപം തോന്നിയിരുന്നു.. ഏതായാലും തന്നെ കാണണമെന്ന് വാശി പിടിച്ചു വന്നതല്ലേ..ഒരു രസം ... ഉമ്മച്ചിയപ്പോഴും നാണത്താൽ ആകെ ചൂളി മുഖം കുനിച്ചിരിക്കുകയാണ്..
''എയ്...''
കൈനീട്ടി അവരുടെ ചുവന്നു തുടുത്ത കവിളിലൊന്ന് തൊട്ടു..അതോടെ അവർ വിറച്ചു വീഴുമെന്നു തോന്നി പോയി , അത് മറയ്ക്കാനായി മെനു കാർഡ് എടുത്തു കയ്യിൽ പിടിച്ചെങ്കിലും അതും കയ്യിലിരുന്ന വിറയ്ക്കുകയാണ് ... മുഖത്ത് നിന്നിപ്പോൾ ചോര തൊട്ടെടുക്കാവുന്ന അവസ്ഥയാണ് , . ഇനിയുമിരുന്നാൽ രക്തസമ്മർദ്ദം കൂടി ചിലപ്പോൾ അവർ വീണു പോകുമെന്ന് കണ്ടപ്പോൾ ഞാൻ കവിളിൽ നിന്ന് കയ്യെടുത്തു
എഴുന്നേറ്റു വാഷ് ബേസിനരികിലേക്ക് പോയി കയ്യും മുഖവും കഴുകി , എന്റെ അവസ്ഥകളെ കുറിച്ച് ആലോചിക്കുമ്പോൾ സ്വയം ചിരിച്ചു പോയി, ഒരു വശത്തു ഉള്ള കുരുക്കുകൾ അഴിക്കാനായി ജീവന്മരണ പോരാട്ടം നടത്തുമ്പോൾ അറിഞ്ഞു കൊണ്ട് തന്നെ അടുത്ത കുരുക്കുകളിലേക്ക് നടന്നു കയറുക എന്നൊക്കെ പറഞ്ഞാൽ ?.. സുലുവിന്റെ ഉപ്പയുടെ തന്നെ ഹോട്ടലാണെന്നാണ് മാളു പറഞ്ഞത് ,, സി സി ടി വി യിൽ കൂടി
ഇവിടെ നടക്കുന്നതെല്ലാം അയാൾ കാണുന്നില്ലെന്ന് ആർക്കറിയാം , പോട്ടെ .. ഏതായാലും ജയിക്കുമോ എന്നുറപ്പില്ലാത്ത കളിയാണ്, അതിനിടയ്ക്ക് ഇത് പോലുള്ള ചില ചെറിയ രസങ്ങൾ , .....
മുഖമൊന്നു കഴുകി തിരിച്ചു വരുമ്പോൾ അവർ എഴുന്നേറ്റു പോകാൻ നിൽക്കുകയാണ് , പൊയ്ക്കോട്ടേ എന്നാ മട്ടിൽ അനുവാദത്തിനായി നോക്കിയപ്പോൾ ഞാൻ തലയാട്ടി..പാവം , പെമ്പിള്ളേര് കുത്തിയിളക്കിയപ്പോൾ ഇങ്ങനെയൊന്നും വിചാരിച്ചു കാണില്ല ..ഏതായാലും ഇവർ പോയിട്ട് വേഗമിവിടുന്നു പുറത്തു കടക്കണം,
💬 Comments
View all comments