Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
കത്തു പൊട്ടിച്ചു സരോജ ഡോക്ടർ അയച്ച മെസേജ് എന്താണെന്നറിയണം, പിന്നെ..
മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ എടുത്തു കയ്യൊക്കെ തുടച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അടുത്തിരുന്ന ഭംഗിയുള്ളൊരു ചുവന്ന ബോക്സ് ശ്രദ്ധയിൽ പെട്ടത് , ഏതായാലും ഞാൻ കൈകഴുകാൻ പോകും വരെ അതവിടെയില്ല .., ചിലപ്പോൾ ഉമ്മച്ചി മറന്നു വച്ചതായിരിക്കും.. ഏതായാലും എന്താണെന്നറിയാൻ ആ ചെറിയ ബോക്സ് എടുത്തു തുറന്നു നോക്കി, ഒരു വെളുത്ത സിൽക്ക് തുണിയിൽ എന്തോ ഒന്ന് പൊതിഞ്ഞു വച്ചിട്ടുണ്ട്,, പതിയെ അതെടുത്തു തുറന്നു നോക്കി , സിൽക്ക് തുണിക്കുള്ളിൽ ഒരു ചുവന്ന റോസാ പൂവ് ഭദ്രമായി വച്ചിരിക്കുന്നു.. സത്യം ,അറിയാതെ ചിരി വന്നു പോയി , അവർ എനിക്കുള്ള പ്രണയ സമ്മാനമായി വച്ചിട്ട് പോയതാണ്, ഏതായാലും തന്നതല്ലേ , റോസാ പൂവ് ഒന്ന് മണത്തു നോക്കി തിരികെ ബോക്സിൽ തന്നെ വച്ചു ആ സിൽക്ക് തൂവാല ഒന്ന് വിടർത്തി നോക്കി, ലൈല മജ്നുമാരുടെയാണെന്ന് തോന്നി , എംബ്രോയിഡറി വർക്ക് ഒക്കെ ചെയ്തു മനോഹരമാക്കിയിരിക്കുന്നു, അത് കൂടാതെ എന്തോ ഒന്ന് അക്രിലിക്ക് പെയിന്റോ മറ്റോ വച്ചോ എഴുതിയിട്ടുണ്ട്, , ഇതൊരു ഒരു മൊബൈൽ നമ്പറാണ്..ഉമ്മച്ചിയുടെ ആകും.. ഏതായാലൂം ഇരിക്കട്ടെ പ്രശ്നങ്ങൾ ഒക്കെ അടങ്ങിയിട്ടു വിളിച്ചു നോക്കാം , ആ ചിന്തയിൽ ടവ്വലും ബോക്സും എടുത്തു ജീൻസിന്റെ പോക്കറ്റിലിക്കിട്ടു ക്യാബിൻ ഡോറിനരികിലേക്ക് നടന്നു ..
''അർജുൻ ചേട്ടാ ഇത് നാണക്കേടാണെ.. ''
പെട്ടെന്ന് സുലുവും മാളുവും കേറി വന്നപ്പോൾ ഞാനൊന്നു പരുങ്ങി, ബോക്സ് ഞാൻ എടുത്തു പോക്കെറ്റിൽ ഇടുന്നതു കണ്ടിട്ടുണ്ടാകും എന്നാണ് കരുതിയത് ..
''ഇതിവിടെ മേശപ്പുറത്തിരുന്നതാ ,എനിക്കുള്ളതാണെന്നു
💬 Comments
View all comments