0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

കാണാനാകുമെന്ന് ,ഇത് മതി ഈ ദേവമ്മയ്ക്ക് തിരിച്ചു വരാൻ ,ധൈര്യമായി പൊയ്ക്കോ ...''

അവർ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു ,മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ട് പോകാനുള്ള അനുമതി തന്നു .

തൊട്ടപ്പുറത്തെ കാത്തു നിന്ന സമീറയുടെ കയ്യിൽ പിടിച്ചു വാതിൽ കടന്നു അതി വേഗത്തിൽ വന്ന വഴി തന്നെ തിരിച്ചു നടക്കുമ്പോൾ മനസ്സിനും ശരീരത്തിനും കൂടുതൽ ഊർജം കൈവന്ന പോലെ....ഹാളിൽ ഞങ്ങളെ കാത്തു പ്രിയയും ഷിജിലും അക്ഷമയോടെ നിൽക്കുന്നുണ്ടായിരുന്നു ,

''വാ ''

തോളത്തു കയ്യിട്ട ഷിജിലിനെ പ്രിയ ക്രുദ്ധയായി നോക്കുന്നത് കണ്ടപ്പോൾ അവരുടെ കൈ അവന്റെ കവിളിൽ പതിഞ്ഞുവെന്നു തന്നെയാണ് കരുതിയത് , ഭാഗ്യം ഞാൻ കണ്ണുകൾ കൊണ്ട് അരുതെന്നു കാണിച്ചപ്പോൾ അവൾ അടങ്ങി ..

അത് കൊണ്ട് കഷ്ടി രക്ഷപ്പെട്ടു ,ഹാളിനു പുറത്തേക്കിറങ്ങി ലിഫ്റ്റ്നു അരികിലേക്ക് നടക്കാൻ തുടങ്ങിയതും നാലഞ്ച് നഴ്‌സ്മാർ നേരെ എതിരെ നടന്നു വരുന്നു ,,

'' ഷിജിലെ നീ ഫാർമസിയിലെ പെണ്ണിനെ വിട്ടോ ..''

''ഇല്ല , ഷൈനിസിസ്റ്ററെ ,ഇത് പുതിയ ബാച്ചിലെ കുട്ടിയാ ,താഴെ പോയി ഒരു കോഫി കുടിയ്ക്കാൻ ..''

''ഉം ..ഉം കുടിക്കലും കുടിപ്പിക്കലും കഴിഞ്ഞു അവസാനം കലക്കിക്കളയാൻ വേണ്ടി ഷൈനിസിസ്റ്ററെഎന്നും വിളിച്ചു വന്നേക്കരുത് ,അല്ല ഇവര് ?''

'' ഒരു പേഷ്യന്റ്നു ഫിസിയോതെറാപ്പി ചെയ്യാനുണ്ടായിരുന്നു ..''

''ഈ സമയത്തോ ? ഏതാ റൂം ''

''സിസ്റ്ററെ അത് ...?''

''ഷിജിലെ ,നൈറ്റ് ഡ്യൂട്ടി എന്നൊക്കെ പറഞ്ഞു ഹോസ്റ്റലീന്നു രാത്രി ചാടി ഇവിടെ വന്നു കാണിച്ചു കൂട്ടുന്നതൊക്കെ ഞാനറിയുന്നുണ്ട് ,ഒരു ദിവസം കയ്യോടെ ഞാൻ

💬 Comments

View all comments