0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ഇക്കോ ആംബുലൻസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു , കൂടെ ഷൈനിയെ കണ്ടു ഡ്രൈവർ ആദ്യമൊന്നു പകച്ചു ..

''ഇവരെ അവിടെ വിട്ടിട്ടു പോന്നാൽ നമ്മളെല്ലാവരും പെടും ''

കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചു അയാൾ ആംബുലൻസ് സ്റ്റാർട്ട് ചെയ്തു ..പ്രിയ സ്ലൈഡിങ് ഡോർ വലിച്ചു തുറന്നു വഴി കാണിച്ചപ്പോൾ ഞാൻ ഷൈനിയെ മുന്നിലേക്ക് പിടിച്ചു തള്ളി ..വേച്ചു പോയ അവർ വീഴാതിരിക്കാനായി സീറ്റിൽ പിടിച്ചു .

''മനോജേ ,നീ ഇവരുടെ കൂടെയാണല്ലേ ,അരുൺ സാർ അറിഞ്ഞാൽ അറിയാലോ നിനക്ക് ''

''വായടക്കെടി ,ഇല്ലെങ്കിൽ ...''

''അമ്മെ .......''

പ്രിയ എന്താണ് ചെയ്തതെന്നറിയില്ല ,ഷൈനി വയറും പൊത്തി നിലത്തേക്കിരിക്കുന്നതാണ് കണ്ടത് ..

''പിടിക്കെടി ... ''

പോലീസ് രീതിയിൽ പ്രിയയുടെ ആജ്ഞ കേട്ടതോടെ സമീറ ഷൈനിയെ താങ്ങിയെഴുന്നേൽപ്പിക്കാനായി കുനിഞ്ഞു ,കാണുമ്പോൾ മെലിഞ്ഞ ശരീരമാണെങ്കിലും അവൾക്ക് ഒറ്റയ്ക്ക് കഴിയുന്നില്ലെന്ന് കണ്ടതോടെ തോക്ക് ജീൻസിന്റെ പിന്നിലേക്കിറുക്കി പ്രിയയും സമീറയ്ക്കൊപ്പം ചേർന്നു ..രോഗികളെ കിടത്താനുള്ള സ്ട്രെക്ചറിൽ ഷൈനിയെ പിടിച്ചു കിടത്താൻ അവർക്ക് കുറച്ചു ബലം പ്രയോഗിക്കേണ്ടി വന്നു ,അതിനിടയിൽ അലറിവിളിച്ചു പുറത്തെ സെക്കൂരിറ്റികളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമം കണ്ടപ്പോൾ ഡ്രൈവർ കുറച്ചു കോട്ടൺ വേസ്റ്റ് എടുത്തു പ്രിയക്ക് നീട്ടി ,,അതോടെ ഇനി രക്ഷയില്ലെന്ന് കണ്ടാകും അതോടെ അവർ അടങ്ങി ,എങ്കിലും മുൻകരുതലായി ആ കോട്ടൺ വേസ്റ്റ് അവളുടെ വായിലേക്ക് കുത്തിക്കയറ്റി പ്രിയ സ്ലൈഡിങ് ഡോർ അടച്ചു ,,

ഗേറ്റിൽ പ്രശ്നമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു ,പക്ഷെ വന്നത് പോലെ തന്നെ ആംബുലൻസ്
ഗേറ്റ് കടന്നു .അതോടെ ഈ വാഹനം ആംബുലൻസ്

💬 Comments

View all comments