Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
എന്നതിലുപരി ഹോസ്പിറ്റലിലെ എന്തൊക്കെയോ ഇല്ലീഗൽ ആക്റ്റിവിറ്റീസിന് ഉപയോഗിക്കുന്നതാന്നെന്നു ഉറപ്പായി ,അതെന്താണെന്നു ഡ്രൈവറോട് ചോദിക്കണം എന്നുണ്ടായിരുന്നു ,പക്ഷെ ഈ സാഹചര്യത്തിൽ ചിലപ്പോൾ ആ ചോദ്യം അയാളെ പ്രകോപിപ്പിച്ചേക്കാം എന്ന് തോന്നിയപ്പോൾ അത് മനസ്സിൽ തന്നെ അടക്കി ..
ആംബുലൻസിലേക്ക് കയറുന്നതിനു മുന്നേ ആകാശിനു മെസേജ് കൊടുത്തിരുന്നത് കൊണ്ട് അധികദൂരം പിന്നിടും മുന്നേ അവൻ ഞങ്ങളുടെ തൊട്ടു പിന്നിലെത്തി ..
''പുറകിലെ ഫിഗോ നിങ്ങളുടെയല്ലേ ''
ആകാശ് ആംബുലൻസിനു ചേർത്ത് പിടിക്കുന്നത് കണ്ടു ഡ്രൈവർക്ക് ചെറിയൊരു സംശയം ,.
''അതെ ..''
''ഇവരെ എന്ത് ചെയ്യാനാ പ്ലാൻ ..കൊല്ലാനാണെങ്കിൽ ഇവരെ ഇതിനകത്തു ഉപേക്ഷിച്ചു നിങ്ങൾ വിട്ടോളു ''
''അയ്യോ അത് ....''
''പേടിക്കേണ്ട ,അരുണിന്റെ തന്നെ ഒരു ബോട്ട് നാളെയോ മറ്റന്നാളോ കടലിലേക്ക് പോകുന്നുണ്ട് , കറാച്ചി പോർട്ടിൽ നിന്നും വരുന്ന കപ്പലാണ് ലക്‌ഷ്യം , ഡ്രഗ്‌സോ ,ഗോൾഡോ ഒക്കെയാണ് ഇടപാട് , ബോട്ടുകാർക്ക് ഇവളെ കൈമാറിയാൽ അവരുടെ ഉപയോഗം കഴിഞ്ഞു ജീവൻ ബാക്കിയുണ്ടെങ്കിൽ കപ്പലുകാർക്ക് വിട്ടുകൊടുത്തോളും ,പുറംലോകം പിന്നെ ഇവരെ കുറിച്ച് ഒന്നും കേൾക്കില്ല ,.. ഒഴിവാക്കാൻ സമയമായെന്നു തോന്നുന്നവരെ ഇരുചെവിയറിയാതെ അവസാനിപ്പിക്കാൻ അരുൺ കണ്ടെത്തിയ വഴികളിൽ ഒന്ന് .. ബോട്ടുകാർക്ക് കൈമാറാനായി പെൺകുട്ടികളെ ഇവളും ഈ വണ്ടിയിൽ കയറ്റി അയച്ചിട്ടുണ്ട് ,അത് കൊണ്ട് മടി വേണ്ട ...''
ഒരുത്തരത്തിനായി അയാൾ എന്നെ നോക്കി , ശത്രുവാണെങ്കിലും ഒരു മനുഷ്യസ്ത്രീയെ കടലിൽ വച്ച് കൊല്ലാകൊല ചെയ്യാൻ വേണ്ടി കൈമാറുക എന്ന് പറഞ്ഞാൽ ? ആകെ പകച്ചു പോയ ഞാൻ തിരിഞ്ഞു പ്രിയയെയും ,സമീറയെയും നോക്കി ..അവരും എന്നെ പോലെ
💬 Comments
View all comments