Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
തന്നെ ഡ്രൈവർ പറഞ്ഞത് കേട്ട് പകച്ചു പരസ്പരം നോക്കുകയാണ് ...
''അരുൺ സാർ അറിയുമോ എന്ന പേടിയാണെങ്കിൽ അക്കാര്യം വിട്ടേക്ക് , ഇരുപത്തിനാലു മണിക്കൂറും കള്ളും കഞ്ചാവും പെണ്ണും ഒക്കെ ഏർപ്പാടാക്കി കൊടുത്തു അയാൾ വളർത്തുന്ന വേട്ടപ്പട്ടികളാണ് ബോട്ടിൽ പുറംകടലിലേക്ക് പോകുന്നത് ..അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിവില്ലാത്ത അവർക്ക് ഈ വണ്ടിയിൽ യാർഡ് കടന്നെത്തുന്നത് തിന്നാനും കുടിക്കാനും രസിക്കാനുമുള്ള വകകൾ മാത്രം ..''
വണ്ടിയിപ്പോൾ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തിയിരിക്കുകയാണ് , ഞാൻ വീണ്ടും തിരിഞ്ഞു പ്രിയയെ നോക്കി ,അവർ വേണ്ടെന്ന മട്ടിൽ തല വെട്ടിച്ചു ,സമീറയുടെ മുഖമാണെങ്കിൽ അകെ വിളറി വെളുത്തു .... ഒരു ഞരക്കം ...നോക്കുമ്പോൾ ഷൈനിയിൽ നിന്നാണ് ,ഭീതി നിറഞ്ഞ കണ്ണുകൾ അരുതെന്നു വിളിച്ചു പറയും പോലെ തോന്നി ...
''ഞാൻ ..ഞാൻ ഏതായാലും സരോജ ഡോക്ടറിനെയും ,ദേവമ്മയെയും ഒന്ന് വിളിച്ചിട്ടു ..''
''ആലോചിച്ചു പറഞ്ഞാൽ മതി ,പക്ഷെ ഒന്നോർത്തോളൂ ,ഇവള് പുറത്തു പോയി റാണി ഡോകട്ർക്ക് വിവരം കൊടുത്താൽ പിന്നെ എന്റെ കാര്യം പോട്ടെ ,അടുത്ത നിമിഷം പോലും എന്തും സംഭവിക്കാം എന്നുറപ്പിച്ചു കൊണ്ട് തന്നെയാണ് ഇറങ്ങിയത് , പക്ഷെ ഡോക്ടർ , .. എന്റെ അനിയത്തിയുടെ ജീവനും ജീവിതവുമൊക്കെ തിരിച്ചു പിടിച്ചു കൊടുത്തത് സരോജ ഡോക്ടറാണ് ,ഈ ലോകത്തു എനിക്ക് ആരോടെങ്കിലും കടപ്പാട് ,അവരോടും ,ദേവമ്മയോടുമാണ് , ഇവൾ പുറത്തു പോയാൽ നാളെ ഈ വണ്ടിയിൽ അവരെ ആ യാർഡിൽ എത്തിക്കുക എന്നതായിരിക്കും എന്റെ അവസാനത്തെ ഡ്യൂട്ടി ,..''
''ചേട്ടാ ,എനിക്കിവരോട് ഒരു ദയയും തോന്നേണ്ട കാര്യമില്ല ,എങ്കിലും
💬 Comments
View all comments