0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ഒരു പെണ്ണാണ് ...അറിഞ്ഞു കൊണ്ട് കൊല്ലാൻ കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ ,ഏതായാലും ഡോക്ടറോട് വിളിച്ചു ചോദിച്ചിട്ടു ഒരു തീരുമാനമെടുക്കാം ..''

''ഞാൻ പറഞ്ഞെന്നേയുള്ളൂ ,ഡോക്ടറും ദേവമ്മയും പറയുന്നതെന്തോ അത് തന്നെ ചെയ്യാം ,പിന്നെ പെണ്ണെന്നതു പോയിട്ട് മനുഷ്യ ജീവിയോടുള്ള പരിഗണന പോലും ഇവൾ അർഹിക്കുന്നില്ല ,അത് മറക്കരുത് ..''

ഡ്രൈവർ മനോജ് സമ്മതിച്ചതോടെ ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി സരോജ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ,

''കുഴഞ്ഞല്ലോ അർജുൻ ,വൈത്തിക്ക് പിന്നാലെ ഷൈനി കൂടി മിസ്സിംഗ് ആയാൽ ? പക്ഷെ അവൾ പുറത്തു പോയാലും പ്രശ്നമാണ് ,....ഇനിയിപ്പോ,.........മനോജ് ,അവൻ എന്താണ് പറയുന്നത് ?''

''ഏതോ ഒരു കഞ്ചാവ് ടീമിന് കൈമാറാൻ ''

''കഞ്ചാവ് ടീമിനോ ?''

''അതെ ,അവരുടെ ഒരു ബോട്ടിൽ കയറ്റി വിടാമെന്നാണ് പറയുന്നത് ''

''ഈശ്വര ,സീ ബേർഡ്‌സ് ......''

''സീ ബേർഡ്‌സ് ?''

''അതെ ,അതാണാ ബോട്ടിന്റെ പേര് ,ആറു പേരുണ്ടതിൽ ,അരുൺ തോമസിന്റെ തീറ്റിപ്പോറ്റുന്ന ചെകുത്താന്മാർ ....നരക ശിക്ഷയേക്കാൾ കഠിനമാണ് അവരുടെ കയ്യിൽ അകപ്പെടുന്ന പെണ്ണ് അനുഭവിക്കേണ്ടി വരിക ..വേണ്ട അർജുൻ ,അത് വേണ്ട ,ശത്രുവാണവൾ എങ്കിലും വേണ്ട ..''

''പിന്നെ ...?''

''ഞാൻ ദേവമ്മയ്ക്ക് കൊടുക്കാം ...ഒരു മിനിറ്റ് ''

ഒരു മിനിട്ടിനു ഇത്രയും ദൈർഘ്യമോ എന്ന് തോന്നി പോയി ,എല്ലാവരും എന്നെ തന്നെയാണ് നോക്കി നിൽക്കുന്നത് ,,

''അർജുൻ ...ന്റെ കുട്ടി കുഴപ്പങ്ങളിൽ നിന്ന് കുഴപ്പങ്ങളിലേക്കാണല്ലേ പോകുന്നത് ''

''ദേവമ്മ അത് വേറെ വഴിയില്ലായിരുന്നു ....''

''സാരമില്ല ,ഒരു പത്തു കിലോമീറ്റെർ പോയാൽ കമ്പനിപ്പടി എന്നൊരു സ്ഥലമുണ്ട്

💬 Comments

View all comments