Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
,അവിടെയുള്ള പഴയ ഇഷ്ടിക കമ്പനിയുടെ പിറകിലുള്ള ലക്ഷം വീട് കോളനിയിലെ മൂന്നാമത്തെ വീട്ടിലാണ് ഷൈനിയുടെ അമ്മയും ചേച്ചിയും അവരുടെ രണ്ടു കുട്ടികളുമുള്ളതു ,കാര്യങ്ങൾ ശരിയാകുന്നത് വരെ അവർക്ക് നമ്മുടെ കയ്യിലുള്ള ഒരു താമസസ്ഥലം ഏർപ്പാടാക്കി കൊടുക്ക് ..''
''എനിക്ക് മനസ്സിലായില്ല ..''
''സോറി അർജുൻ ,ഞാനെന്തൊരു മണ്ടിയാണ് , നീ ഫോൺ മനോജിന് കൊടുക്ക് ഇത്തരം കാര്യങ്ങൾ അവനു പെട്ടെന്ന് മനസ്സിലാകും ..''
ഞാൻ ഫോൺ മനോജിന് കൈമാറി ,ദേവമ്മ എന്താണ് പറഞ്ഞതെന്നറിയില്ല എങ്കിലും അവർ പറഞ്ഞതെല്ലാം അയാൾ സമ്മതിച്ചു തലകുലുക്കുന്നതു കണ്ടു ..ഏതായാലും ആ ചെകുത്താന്മാർക്ക് കൈമാറേണ്ടി വരില്ല ,അതൊരാശ്വാസം ..
''ഇവരെ നിങ്ങളുടെ കാറിലേക്ക് മാറ്റി കൊള്ളൂ ,എന്നിട്ടു സുരക്ഷിതമായി ഇവിടെ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തു കാത്തു നിൽക്കുക ,കൃത്യം ഒരു മണിക്കൂറിനകം ഞാൻ വിളിക്കും ,..''
ഫോൺ തിരിച്ചു തന്നു അയാൾ ആംബുലൻസിലേക്ക് കയറി ,ഞങ്ങൾ വേഗം ഷൈനിയെ സ്‌ട്രെച്ചറിൽ നിന്ന് ലോക്ക് ചെയ്തിരുന്ന ബെൽറ്റുകൾ മാറ്റി പുറത്തേക്കിറക്കി ആകാശ് അപ്പോഴേക്കും ഫിഗോ ഞങ്ങളുടെ അടുത്തേക്ക് അടുപ്പിച്ചു നിർത്തിയിരുന്നു ,ഡോർ തുറന്നു അവരെ പൊക്കിയെടുത്തു കാറിന്റെ പിൻസീറ്റിലേക്ക് തള്ളി ..ഇനി കാത്തു നിൽക്കാൻ പറ്റിയ സുരക്ഷിതമായൊരു സ്ഥലം കണ്ടു പിടിക്കണം .നേരത്തെ പോയ ടി സ്റ്റാളിന്റെ പരിസരത്തു കുറച്ചു മരങ്ങൾ നിരന്നു നിൽക്കുന്നുണ്ട് ,ചായ കുടിക്കാനെന്ന രീതിയിൽ അവയ്ക്കിടയിൽ പാർക്ക് ചെയ്താൽ ആരുമങ്ങനെ ശ്രദ്ധിക്കില്ല .നേരെ അങ്ങോട്ട് തന്നെ വിട്ടു ..
''അർജുൻ ,അവർക്ക് ?''
സമീറയുടെ ചോദ്യം കേട്ട് ആ അവസരത്തിലും എനിക്ക് ചിരിയാണ് വന്നത് , ഇത് പോലൊരു പാവം
💬 Comments
View all comments