Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
പെണ്ണ് ..
''ഉം ,കൊടുത്തേക്ക് ,ആകാശ് നീ കൂടെ ചെല്ല് എന്നിട്ടു പ്രിയയോട് വന്നു ചായ കുടിക്കാൻ പറയു ..ചേട്ടാ രണ്ടു സ്ട്രോങ്ങ് ചായ കൂടി ''
മൂന്നു സ്ത്രീകളുള്ളതല്ലേ , ഇരുട്ടത്ത് നിർത്തി ആളുകൾക്ക് സംശയമുണ്ടാക്കുന്നതിലും നല്ലതു ടി സ്റ്റാളിന് അടുത്ത് നിർത്തുന്നതാണെന്നു പറഞ്ഞത് പ്രിയയാണ് ,അത് കൊണ്ട് കടയുടെ അടുത്ത് തന്നെ പാർക്ക് ചെയ്തു പ്രിയയെ ഷൈനിക്കൊപ്പം ഇരുത്തി ഞങ്ങൾ മൂന്നു പേരും ചായ കുടിയ്ക്കാനായി പുറത്തേക്കിറങ്ങിയതാണ് ..ഒരു ധൈര്യത്തിന് സമീറയുടെ തലയിൽ കിടന്ന തട്ടമെടുത്തു കൈകൾ രണ്ടും കെട്ടിയിട്ടിട്ടാണ് വന്നത് . രക്ഷപ്പെടാൻ ശ്രമിച്ചാൽ പ്രിയക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ ,എങ്കിലും റിസ്ക് വേണ്ട ..
ഷൈനിക്കുള്ള ചായയുമായി സമീറ ആകാശിനൊപ്പം കാറിനടുത്തേക്ക് നടക്കുമ്പോൾ ഫോൺ റിങ് ചെയ്തു ,വാസുകിയാണ് ..
''അർജുൻ ,നിങ്ങളുടെ തോട്ടത്തിൽ നിന്ന് ചരക്ക് ഞാൻ മാറ്റിയിട്ടുണ്ട് ..''
''ബാലേട്ടൻ ,?''
''ഒരു കരുതൽ ,ലോഡിനൊപ്പം പോയി ...''
''ഇനി ?..''
''ഇനി എന്താ ....കട്ടയ്ക്ക് രണ്ടു പെഗ് അടിച്ചു ഒന്ന് സുഖമായി ഉറങ്ങണം , ഫ്രീയാണെങ്കിൽ പോരെ വെളുക്കും വരെ നമുക്കൊന്ന് കൂടാം ,..'
''അതല്ല മാഡം ', കൊണ്ട് പോയ ലോഡിന്റെ കാര്യം ..''
''അതോ ? നേരത്തെ പറഞ്ഞില്ലേ , മൈസൂർ അടുത്ത് എന്നെ പോലുള്ള ഹിജഡകൾക്ക് വേണ്ടി ഞാനൊരു സ്ഥാപനം നടത്തുന്നുണ്ട് , അവിടെയുള്ളവർക്ക് ഈ ലോഡിനെ കുറിച്ച് കേട്ടപ്പോൾ ഒരാഗ്രഹം , എന്നാൽ അങ്ങനെയാകേട്ടെന്നു ഞാനും തീരുമാനിച്ചു ..ഒരിറ്റു വെള്ളത്തിന് യാചിച്ചു , അന്ന് ഞാൻ സഹിച്ചതിനേക്കാൾ പത്തിരട്ടി വേദനകൾ സഹിച്ചു അവസാനം
💬 Comments
View all comments