Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത അവസ്ഥയാകുമ്പോൾ എക്സ്പ്രസ്സ് ഹൈവേയിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞോളും ,എനിക്കിവിടെ അത്യാവശ്യങ്ങളുണ്ടായി പോയി ,അതല്ലെങ്കിൽ നേരിട്ട് തന്നെ ആ കർമ്മം പൂർത്തിയാക്കിയേനെ ....''
അവരുടെ പല്ലുകൾ ഞെരിയുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു ,
''എന്താ അർജുൻ അവനോടൊരു സിമ്പതി തോന്നുണ്ടോ...''
''എയ് ഇല്ല മാഡം ,പക്ഷെ അവനെ കുറിച്ച് കേട്ടത് വച്ച് നോക്കുമ്പോൾ ..''
''ഹിജഡകൾ എന്ന് കേട്ട് നിസ്സാരരായി കാണേണ്ട ,ഹ ഹ ......നരക ജീവിതത്തിലേക്ക് പടച്ചു വിട്ട അച്ഛനമ്മമാരോട് തുടങ്ങി സൃഷ്ടിയിൽ ചതിച്ച ദൈവത്തോട് വരെ കലിപ്പ് കയറി നടക്കുന്ന ജന്മങ്ങളാണ് എന്റെ കുട്ടികൾ ....അത് കൊണ്ട് അക്കാര്യം വിട്ടേക്ക് ,പറ്റുമെങ്കിൽ നീ വീട്ടിലേക്ക് വാ ,ശ്രീ നല്ല ബീഫ് വരട്ടി വച്ചിട്ടുണ്ട് ,കൂടെ കരിമീൻ പൊള്ളിച്ചതും ,അതിന്റെ കൂട്ടത്തിൽ രണ്ടു മൂന്നു പെഗും കൂടിയായാൽ നമുക്ക് പൊളിക്കാമെടാ .... ''
''താങ്ക്സ് മാഡം ,പക്ഷെ ഞാനിപ്പോൾ ദേവമ്മയെ കണ്ടു വരും വഴിയാ ,കുടുങ്ങാതിരിക്കാൻ അവിടെ നിന്നൊരാളെ പൊക്കേണ്ടി വന്നു , ''
'' ങേ ...എന്നിട്ടെന്താ എന്നോട് പറയാത്തത് ,നീ ഇപ്പോൾ നിൽക്കുന്ന ലൊക്കേഷൻ ഒന്ന് അയച്ചു തന്നേക്ക് ഞാനെത്തി ..''
ഞാൻ വേഗം ലൊക്കേഷൻ വാസുകിയ്ക്ക് അയച്ചു കൊടുത്തു ,സമയം അങ്ങനെ ഇഴഞ്ഞിഴഞ്ഞു നീങ്ങി കൊണ്ടിരിക്കുകയാണ് ,മനോജ് പറഞ്ഞ ഒരു മണിക്കൂർ ഏതാണ്ട് ആയിട്ടുണ്ട് .ഇങ്ങോട്ടു വിളിക്കും എന്നല്ലേ പറഞ്ഞത് വെയിറ്റ് ചെയ്യുക തന്നെ ..മനസ്സിൽ വിചാരിച്ചതേയുള്ളു മൊബൈൽ റിങ് ചെയ്തു ,മനോജാണ് ..
''നിങ്ങൾ ടൗണിൽ തന്നെയില്ലേ ?''
''നേരത്തെ നിന്നതിനു കുറച്ചു മാറി
💬 Comments
View all comments