0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ഞങ്ങളുണ്ട് ..''

''അവിടെ നിന്ന് മാറി റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ കാത്തു നിൽക്കുക ,അവിടെയാകുമ്പോൾ അധികമങ്ങനെയാരും ശ്രദ്ധിക്കില്ല , അര മണിക്കൂർ ,അതിനുള്ളിൽ ഞങ്ങളെത്തും ..''

''ഹലോ ..''

അപ്പോഴേക്കും ഫോൺ കട്ടായി ,തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും കിട്ടുന്നില്ല ,ഞങ്ങൾ അവിടെയെത്തും എന്നാണ് പറഞ്ഞത് ,അപ്പോൾ വരുന്നത് ഒറ്റയ്ക്കല്ല ..പറഞ്ഞത് പോലെ സീ ബേർഡ്സിലെ ഗുണ്ടകൾക്ക് ദീപയെ വിട്ടു കൊടുക്കാനാകുമോ ? അറിയില്ല ഏതായാലും വാസുകി ഈ സമയത്തു വിളിച്ചത് നന്നായി ,എന്തിനും അവർ കൂടിയുള്ളതു ഒരു ധൈര്യമാണ് ..

''അർജുൻ ,അയാളാണോ വിളിച്ചത് ,തീരുമാനം എന്തായി ..''

പ്രിയ ചായ ഗ്ലാസ്സുമായി അടുത്തേക്ക് വന്നു .

''ഒന്നുമറിയില്ല ,അര മണിക്കൂറിനുള്ളിൽ റയിൽവേയുടെ പാർക്കിങ്ങിൽ എത്താൻ പറഞ്ഞിട്ട് ഫോൺ വച്ചു ..''

''തിരിച്ചു വിളിച്ചു നോക്കാമായിരുന്നില്ലേ , ഇവിടെയിങ്ങനെ അധികനേരം അതും ആ പുലിയാടിച്ചിയെയും കൊണ്ട് നിൽക്കുന്നത് റിസ്‌ക്കാണ് ,''

''വിളിച്ചു നോക്കി ,ലൈൻ പോകുന്നില്ല ..''

''അർജുൻ ,ശത്രുവാണെങ്കിലും മനുഷ്യ ജീവിയാണ് ,''

''ഉം ,...പക്ഷെ ഇവളെ ഇനി വിട്ടാൽ നമ്മുടെ കാര്യം ..''

''അതും ശരിയാണ് ,ആ പെണ്ണിനെ കൂടെ കൂട്ടിയതാണ് പ്രശ്നമായത് ..''

''ഇങ്ങനെയൊന്നും പ്രതീക്ഷിച്ചല്ലല്ലോ പ്രിയ മാഡം നമ്മൾ ഓരോ കാര്യങ്ങളും ചെയ്യുന്നത് ''

''കുറ്റം പറഞ്ഞതല്ല അർജുൻ ,പക്ഷെ ....ഇവിടെ അധികനേരം നിൽക്കുന്നതും കുഴപ്പമാണ് ,രാത്രി പട്രോളിംഗ് നടത്തുന്ന പോലീസ് വണ്ടികൾ ചായ കുടിക്കാൻ സ്ഥിരമായി നിർത്തുന്ന സ്ഥലമാണ് , എങ്ങാനും അവരുടെ ശ്രദ്ധ നമ്മളിലേക്ക് തിരിഞ്ഞാൽ പണി പാളും ..''

''ഉം ,പോകാം , മാഡം ആകാശിനെയും കൂട്ടി

💬 Comments

View all comments