0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

കാറിൽ റയിൽവേ സ്റ്റേഷനിലേക്ക് നീങ്ങി കൊള്ളൂ , അവിടെത്തി സേഫായി നിന്നാൽ മതി ,പിറകെ തന്നെ ഞാനെത്തി കൊള്ളാം ,പിന്നൊരു കാര്യം ഞാനവിടെ എത്തി മെസേജ് തന്ന ശേഷമേ നിങ്ങൾ പുറത്തിറങ്ങാവു ..''

''നിങ്ങളെങ്ങനെ ? വേറെ വണ്ടിയില്ലല്ലോ ''

''ആകാശിന്റെ ബൈക്ക് ആ ഇരിക്കുന്നതാണ് ,..''

''ബൈക്ക് ഈ സമയത്തു സേഫ് അല്ല ,പ്രത്യേകിച്ച് ആ പെണ്ണിനേയും കൊണ്ട് ..''

''കാര്യമാക്കേണ്ട ,നമ്മളെ സഹായിക്കുന്ന ഒരാൾ കൂടി ഇങ്ങോട്ടു വരുന്നുണ്ട് ,അവരുടെ കാർ ഉപയോഗിക്കാം ..''

''അർജുൻ കൂടുതൽ വൈകരുത് , അറിയാലോ സംഭവം കിഡ്നാപ്പിംഗ് ആണ് ..''

''പേടിക്കേണ്ട ,ഞാൻ തൊട്ടു പിന്നിൽ തന്നെയുണ്ടാകും ,പിന്നെ ഏതെങ്കിലും രീതിയിൽ പോലീസുകാരുടെയോ ,അരുണിന്റെ ആളുകളുടെയോ കയ്യിൽ കുടുങ്ങിയാൽ എന്റെ പേര് പറഞ്ഞോളൂ ..''

പ്രിയ എന്തോ തമാശ കേട്ട മട്ടിൽ ചിരിച്ചു തള്ളി കാറിനടുത്തേക്ക് നടന്നു ..

''മാഡം ഞാൻ തമാശ പറഞ്ഞതല്ല ..''

''തമാശയാണെന്നു ഞാൻ പറഞ്ഞില്ലാലോ ..''

''പിന്നെ ചിരിച്ചത് ..''

''ചുമ്മാ ...''

''നിൽക്ക് , പറഞ്ഞിട്ട് പോയാൽ മതി ...''

തെല്ലൊരു ദേഷ്യത്തോടെ ഞാൻ അവരുടെ കൈയിൽ കടന്നു പിടിച്ചു എനിക്കഭിമുഖമാക്കി നിർത്തി , ആ ചിരിയും പരിഹാസം പോലെ തോന്നിച്ച വാക്കുകളും .. ഈ അടുത്ത കാലത്തായി മെയിൽ ഷോവനിസം എന്നിൽ കുറച്ചു കൂടുതലാണ് ..

''അർജുൻ ,... ''

പ്രിയ കുറച്ചു കൂടി എന്നിലേക്കടുത്തു നിന്നു ,അവരുടെ നിശ്വാസം എന്റെ മുഖത്ത് പതിക്കും വിധത്തിൽ ..

''ദേ ..പ്രണയ കലഹമാണെന്നു കരുതി ആ കുട്ടികൾ നോക്കുന്നത് കണ്ടോ

💬 Comments

View all comments