0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

..''

അവർ കാണിച്ചു തന്നിടത്തേക്ക് നോക്കുമ്പോൾ യാത്രയ്ക്കിടെ കാറ് നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ ഫാമിലിയിലെ രണ്ടു പെൺകുട്ടികൾ കൗതുകത്തോടെ ഞങ്ങളെ നോക്കി അടക്കം പറയുന്നു ,തെല്ലു ജാള്യത തോന്നാതിരുന്നില്ല ..

''കണ്ടല്ലോ അർജുൻ നമ്മൾ പോലുമറിയാതെ ആളുകൾ ശ്രദ്ധിക്കുന്നത് ..,അവർക്ക് പകരം പൊലീസോ , വേറെ ആരെങ്കിലുമോ ആയിരുന്നെങ്കിൽ ....അത് കൊണ്ട് വരുമെന്നു പറഞ്ഞ ആളെ കൂട്ടി എത്രയും വേഗം അങ്ങോട്ട് എത്തിയേക്ക് ,വഴിക്ക് കുടുങ്ങിയാൽ ആ ചെക്കനെ ഞാൻ രക്ഷപ്പെടുത്തിക്കൊള്ളാം ,അതെന്റെ ഉറപ്പു ...അതല്ലാതെ അതിനിടയിലേക്ക് കയറി വന്നു തല വച്ച് കൊടുക്കരുത് ...മനസ്സിലായോ ..''

അതൊരു ആജ്ഞയായിരുന്നു ,തല്ക്കാലം മെയിൽ ഷോവനിസം ഒക്കെ മാറ്റി വച്ച് അനുസരിക്കേണ്ടി വന്നു .. ഇവർ പറയുന്നതും ശരിയാണ് വെറുതെ കേറി ചെന്ന് ബലിയാടായാൽ പിന്നെ ഇത് വരെ ചെയ്തതെല്ലാം വൃഥാവിലാകും ..

''ഗുഡ് ബോയ് ...''

പ്രിയ കൈനീട്ടി എന്റെ കവിളിൽ തട്ടിയ ശേഷം കാറിലേക്ക് കയറി ..പരുക്കൻ ഭാവമാണെങ്കിലും പാവമാണ് ,അന്ന് ഗായത്രിക്കൊപ്പം ഒരു സാദാ പോലീസുകാരിയെ കണ്ടപ്പോൾ ഒട്ടും വിചാരിച്ചില്ല അടുത്ത ദിവസങ്ങളിൽ അവരെനിക്ക് ആരെല്ലാമോ ആയി മാറുമെന്ന് ..ഇന്നിപ്പോൾ പ്രിയ കൂടെയില്ലാരുന്നെങ്കിൽ ഹോസ്പിറ്റലിൽ വച്ച് പെടുമായിരുന്നു ..

''അർജുൻ ,നമ്മളിനി ..''

അവർ പോയപ്പോൾ സമീറ അടുത്തേക്ക് വന്നു ..

''എന്താ എന്റെ കൂടെ നിൽക്കാൻ പേടിയുണ്ടോ ?''

''ഉം ...എന്നെയോർത്തല്ല അർജുൻ ,എനിക്ക് നിന്റെ ജീവനാണ് പ്രധാനം ..''

''ഇതു ഏതു സിനിമയിലെ ഡയലോഗാ സമീറ ..''

''ഞാൻ സിനിമ കാണാറില്ല ഹമുക്കേ ..''

പെണ്ണ് ചിരിച്ചു ,ആ ചിരിയിൽ

💬 Comments

View all comments