Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
അത് വരെയുള്ള ടെൻഷനൊക്കെ മാറ്റി വച്ച് ഞാനും കൂടി ,, കട്ടിൽ ഇളകിയ തട്ടം പിടിച്ചിട്ടു അവൾ അടുത്തേക്ക് ചേർന്ന് നിന്നപ്പോൾ ഉമ്മച്ചിക്കുട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്താലോ എന്നൊരു നിമിഷം ചിന്തിച്ചതാണ് ,പക്ഷെ നാലഞ്ച് വണ്ടികൾ കൂടി ചായ കുടിക്കാൻ നിർത്തിയിട്ടുണ്ട് ,അതിൽ നിന്നിറങ്ങിയവർ പ്രണയ ജോഡികൾ എന്ന് കരുതിയാകണം ഞങ്ങളെ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ട് .അത് കണ്ടപ്പോൾ ഉള്ളൊന്നു കാളി ,അറിയുന്ന ആരും അക്കൂട്ടത്തിൽ ഉണ്ടാകല്ലേ ,പ്രാർത്ഥന ദൈവം കേട്ടെന്നു തോന്നുന്നു ,ഒരു വൈറ്റ് സ്‌കോർപ്പിയോ ഞങ്ങൾ നിൽക്കുന്നതിനടുത്തേക്ക് ചേർത്ത് നിർത്തിയപ്പോൾ ശതുവാണോ എന്ന് ശങ്കിച്ച് പിറകിൽ ഒളിപ്പിച്ച തോക്കിലേക്ക് കൈ നീണ്ടതാണ് ,പക്ഷെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വാസുകി കൈവീശുന്നതു കണ്ടപ്പോൾ ആശ്വാസമായി ..
''വേഗം ,റെയിൽവേ സ്റ്റേഷൻ എത്തണം ..''
സമീറ കയറിയെന്നുറപ്പാക്കി ഫ്രന്റ് ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ ഞാൻ വാസുകിക്ക് നിർദേശം കൊടുത്തു ,അധികം തിരക്കില്ലാത്ത വീഥിയിലൂടെ സ്‌കോർപ്പിയോ കുതിച്ചു പായുമ്പോൾ എന്തൊക്കെയാണ് റയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന ആശങ്കയായിരുന്നു മനസ് നിറയെ ,,.
രണ്ടു മൂന്നു ട്രെയിൻ ഈ സമയത്തുള്ളതാണ് ,യാത്ര കഴിഞ്ഞു ഇറങ്ങി വരുന്നവരുടെയും പോകാനുള്ളവരുടെയും തിരക്കും ബഹളവുമാണ് സ്റ്റേഷന് മുന്നിൽ ,അതിന്റെ പ്രതിഫലനം പാർക്കിങ്ങിലുമുണ്ട് , അത് ഒരു കണക്കിൽ
ഭാഗ്യമായി പാർക്കിങ് ഫീസ് പിരിക്കുന്ന ചെക്കൻ ചൂണ്ടി കാണിച്ചത് ഉള്ളിലേക്ക് കയറി കാട് പിടിച്ചു കിടക്കുന്നതിനു അടുത്തേക്കാണ് ,ആ ഭാഗത്തു വാഹനങ്ങൾ കുറവാണു ,വാസുകി കാറ് അധികമെങ്ങനെ ആരും ശ്രദ്ധിക്കാത്ത മട്ടിൽ പാർക്ക് ചെയ്തു ലൈറ്റുകൾ ഓഫാക്കി ..
''പറയു അർജുൻ ,എന്താണ്
💬 Comments
View all comments