0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

പ്രശ്നം ..''

ഞാൻ ദേവമ്മയെ കാണാൻ പോയത് മറ്റും അവർക്ക് പറഞ്ഞു കൊടുത്തു ,

''ഇനി എന്ത് ചെയ്യാനാ പ്ലാൻ ?''

''അവരെത്തിയിട്ടു തീരുമാനിയക്കാമെന്നു വച്ചു ..''

''ഡ്രൈവറെ വിശ്വസിക്കാമല്ലോ അല്ലെ ,,''

''സരോജ ഡോക്ടറുടെ ആളാണ് ,കുഴപ്പക്കാരനല്ല എന്ന് തോന്നി ..''

''ഉം ....''

വാസുകി ഒന്നിരുത്തി മൂളി ,എന്നിട്ടു ബാക്ക് സീറ്റിലേക്ക് കയ്യിട്ടു ഒരു വാക്കിങ് സ്റ്റിക് കയ്യിലെടുത്തു എനിക്ക് നീട്ടി ..ഈ സമയത്തു ആ സാധനം എന്തിനാണെന്ന സംശയം ഞാൻ ചോദിക്കും മുന്നേ അവർ അതിന്റെ പിടി മൂന്നാലു തവണ തിരിച്ചു ഒറ്റ വലി വലിച്ചു , സിനിമകളിൽ കണ്ടിട്ടുള്ളത് പോലുള്ള ഇരുതല മൂർച്ചയുള്ള ഒരു ചെറിയ വാൾ ... ..

''മാഡം കയ്യിൽ ഗണ്ണുണ്ട് ,''

'' ഇത് പോലുള്ളയിടത്തു തോക്ക് ഉപയോഗിക്കുന്നത് റിസ്‌ക്കാണ് അർജുൻ ,..''

അവർ പിടി വീണ്ടും തിരിച്ചു വാക്കിങ് സ്റ്റിക്ക് ആക്കി എനിക്ക് തന്നിട്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി ,സമീറയോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞു വാക്കിങ് സ്റ്റിക്കുമായി പിന്നാലെ ഞാനും ..ഞങ്ങളെത്തി എന്നറിയിക്കാൻ ഫോണെടുത്തു ആകാശിനു ഒരു മിസ് കാൾ കൊടുത്തു ,കുറച്ചു മാറി ഒരു കാറിന്റെ പാർക്കിങ് ലൈറ്റുകൾ ഒന്ന് തെളിഞ്ഞു ഓഫായി ,ഉറപ്പിക്കാനായി അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ ഊഹം തെറ്റിയില്ല ,ഞങ്ങളുടെ ഫിഗോ തന്നെ ,അതിൽ തന്നെയിരിക്കാൻ കൈകൊണ്ടു ആംഗ്യം കാണിച്ചു ..അപ്പോഴേക്കും മനോജിന്റെ വിളിയെത്തി ..സമ്മതിക്കണം പറഞ്ഞ സമയത്തിൽ ഒരു മിനിറ്റ് പോലും മാറിയിട്ടില്ല ..

''ഞാൻ മനോജാണ് ,നിങ്ങളിപ്പോ ?''

''പറഞ്ഞതു പോലെ റയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ ..''

💬 Comments

View all comments