Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''ഷൈനി സിസ്റ്ററെയും കൂട്ടി റയിൽവേ പാളം കടന്നു തെക്കു വശത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് പോരെ ,പിന്നെ എല്ലാവരും വേണ്ട ,ആളുകൾ ശ്രദ്ധിക്കും ..''
കയ്യിലെ കെട്ടുകൾ അഴിച്ചപ്പോൾ ഷൈനി ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി , എന്താണ് ചെയ്യാൻ പോകുന്നതെന്ന ഭാവത്തിൽ ..
''ഇറങ്ങെടി ..''
അവൾ;പ്രിയയെ ഒന്ന് തറപ്പിച്ചു നോക്കി ,
''എന്താടി കൂത്തിച്ചി നോക്കി പേടിപ്പിക്കുന്നത് ? നിനക്ക് കിട്ടിയതെന്നും പോരെ ..''
''പ്രിയ മാഡം , ആളുകൾ ശ്രദ്ധിക്കും ..''
''അത് സാരമില്ല ,പിങ്ക് പോലീസിന്റെ പട്രോളിംഗ് വണ്ടി അപ്പുറത്തുണ്ട് , എന്തെങ്കിലും മോഷണക്കേസു ചാർത്തി കസ്റ്റഡിയിൽ വച്ച് ഇവള് വാ തുറക്കാത്ത വിധത്തിൽ ഞാൻ പെരുമാറിക്കൊള്ളാം ''
''മാഡം ,അതൊന്നും വേണ്ട , ആ ഡ്രൈവറും ടീമും പാളത്തിനു അപ്പുറമുണ്ട് ,ഇവളെയും കൊണ്ട് അങ്ങോട്ട് ചെല്ലാനാണ് പറഞ്ഞത് ..''
''അത് വേണോ ?''
''ഇതിനെ നമ്മടെ തലയിൽ നിന്നൊഴിവാക്കേണ്ടേ മാഡം .''
''എങ്കിൽ ശരി ,അർജുൻ മുന്നിൽ പൊയ്ക്കൊള്ളൂ .,ഞാൻ ഇവളെയും കൊണ്ട് എത്തിക്കൊള്ളാം ..''
''അത് വേണ്ട ,എന്നോട് കൊണ്ട് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത് ..''
''അർജുൻ സൂക്ഷിക്കണം , അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലെന്തെങ്കിലും ചതിയുണ്ടാകാൻ സാധ്യതയുണ്ട് ..''
''സാരമില്ല ,നമുക്കിപ്പോൾ കുറച്ചു റിസ്‌ക്കെടുത്തല്ലേ പറ്റു , ആകാശ് നീയൊരു അമ്പതു മീറ്റർ അകലത്തിൽ എന്നെ പിന്തുടരുക ,എന്തെങ്കിലും കെണിയാണെങ്കിൽ വാസുകി മാഡത്തിന് വിവരം കൊടുത്തിട്ടു ഇവരെയും കൊണ്ട് ഇവിടുന്നു മാറിക്കൊള്ളണം ''
''ഡാ ..അത് ?..''
''പറയുന്നത് കേൾക്ക് ,നമുക്ക് സമയം കുറവാണു ..''
പ്രിയ എന്റെ മുഖത്തെക്ക്
💬 Comments
View all comments