0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K
തെല്ലു നേരം നോക്കി നിന്ന ശേഷം ഷൈനിയെ കാറിൽ നിന്ന് പിടിച്ചിറക്കി , '' ....അമ്മെ '' നേരെ നിൽക്കാനാകാതെ വയറും പൊത്തി അവർ നിലത്തേക്കിരിക്കുന്നതു കണ്ടു ഞാൻ പെട്ടെന്ന് താങ്ങിഎഴുന്നേൽപ്പിച്ചു , വേദന അത്കൊണ്ട് പുളയുന്നതു കണ്ടാലറിയാം പ്രിയ പോലീസ് മുറയിൽ നന്നായി പെരുമാറിയിട്ടുണ്ട് .. ''ഇങ്ങോട്ടു വരും വഴി ഇവള് കുറച്ചു മൊട കാണിച്ചു , ഇവനോട് വണ്ടി ഒതുക്കാൻ പറഞ്ഞു ഞാൻ ചെറുതായിട്ടൊന്നു കൈകാര്യം ചെയ്തു .സാരമില്ല കുറച്ചു കഴിഞ്ഞു ശരിയായി കൊള്ളും .'' ചെറുതായിട്ടൊന്നുമല്ല കാര്യമായി തന്നെ പെരുമാറിയിട്ടുണ്ട് ,എങ്കിലും ഷൈനിയത് അർഹിക്കുന്നതായതു കൊണ്ട് ഒന്നും പറയാൻ പോയില്ല ,,നടക്കാൻ പ്രയാസമുണ്ടവർക്ക് ,എങ്കിലും അരയിൽ കൂടി കയ്യിട്ടു പിടിച്ചു അവളെയും കൊണ്ട് മതിൽ പൊളിഞ്ഞു കിടക്കുന്നയിടത്തു കൂടി പാളത്തിലേക്ക് കയറി ,പറഞ്ഞത് പോലെ അമ്പതു മീറ്റർ മുന്നോട്ടു നടന്നപ്പോൾ വലതു വശത്തായി പഴയ ഷോപ്പിംഗ് കോംപ്ലക്സ്നു നടുവിലായി ഒരു ടെമ്പോ ട്രാവലർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു ..ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി ആകാശ് പിന്നിൽ തന്നെയുണ്ട് , കൂടെ വരാൻ വാസുകി മാഡം നിർബന്ധം പിടിച്ചെങ്കിലും
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആകാശ് സൂചന തരുമെന്ന് പറഞ്ഞു അവിടെ നിർത്തിക്കുകയായിരുന്നു ...കാര്യം ആണിനേക്കാൾ കരുത്തും ,കൃത്യതയുമുണ്ടെങ്കിലും ഈ സമയത്തു അവരെ പോലെ ഒത്ത ഒരു സ്ത്രീയുടെ സാന്നിധ്യം പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കും എന്നുറപ്പു ..ഇപ്പോൾ വന്ന ട്രെയിനിൽ നിന്നിറങ്ങിയ ഒരു പാട് പേർ കുറച്ചു മാറി പാളം മുറിച്ചു കടന്നു കെ എസ് ആർ ടി സി ബസ് സ്റ്റാന്ഡിലേക്കുള്ള എളുപ്പവഴി കയറി പോകുന്നുണ്ട്

💬 Comments

View all comments