Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
,ഞങ്ങൾ അതും പിന്നിട്ടു പാളത്തിലൂടെ മുന്നോട്ടു നടന്നത് ചിലർ നിന്ന് നോക്കി , ,അതോടെ നടത്തത്തിനു കുറച്ചു സ്പീഡ് കൂട്ടി കോംപ്ലെസ്‌നു നേരെ നടന്നു ,
''എനിക്കിനി നടക്കാൻ വയ്യ ,,ഇരിക്കണം ..''
പാളം കടന്നു കോംപ്ലെക്സിന്റെ തുറന്നിട്ട ഗേറ്റ് കടക്കുമ്പോൾ അവർ കയ്യിൽ നിന്നൂർന്നു നിലത്തേക്കിരുന്നു ദയനീയമായി എന്നെ നോക്കി ..
''ഷോ കാണിക്കാതെ എഴുന്നേൽക്ക് ,ഇല്ലെങ്കിൽ ..''
ഞാൻ പുറകിൽ തിരുകിയ പിസ്റ്റൾ പുറത്തെടുത്തു ..ഭയം കൊണ്ടവരുടെ മുഖം വിളറി വെളുക്കുന്നതു ആ മങ്ങിയ ഇരുട്ടിലും കണ്ടു ..
നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം , അവർക്കെന്നെ കൈമാറരുത് പ്ലീസ് ,എനിക്കെന്തെങ്കിലും പറ്റിയാൽ അമ്മയും ചേച്ചിയും അവരുടെ രണ്ടു പെൺകുട്ടികളും പട്ടിണിയാകും ..''
''അതൊക്കെ നേരത്തെ ആലോചിക്കേണ്ട കാര്യമായിരുന്നില്ല സിസ്റ്റർ ,''
''അർജുൻ എന്താ എന്താ പറ്റിയേ ...''
ഷൈനി നിലത്തേക്കിരിക്കുന്നതു കണ്ടു ആകാശ് ഓടി അടുത്തേക്ക് വന്നു ,
''ഒന്നൂല്ല ,ഇവരുടെ വക ചെറിയൊരു ഷോ ...നടക്കാൻ കഴിയുന്നില്ലത്രേ ''
''അർജുൻ അവർ പറഞ്ഞതിൽ കാര്യമുണ്ട് , ആ പൊലീസുകാരി ശരിക്ക് പെരുമാറിയിട്ടുണ്ട് ..ഇന്നാ ഇത് വേണമെങ്കിൽ കൊടുത്തേക്ക് ..''
അവൻ ജീൻസിന്റെ പോക്കെറ്റിൽ നിന്ന് സെവനപ്പിന്റെ ഒരു ചെറിയ ബോട്ടിൽ എടുത്തു എനിക്ക് നീട്ടി ..ഞാനതിന്റെ അടപ്പു തുറന്നു ഷൈനിക്ക് നീട്ടിയപ്പോൾ എന്തെങ്കിലും ചേർത്തിട്ടാണോ എന്ന സംശയത്തിൽ ആദ്യമൊന്നു ഞങ്ങളിരുവരെയും മാറി മാറി നോക്കി, പിന്നെ എന്തും വരട്ടെ എന്ന് തീരുമാനിച്ചു കാണും ,കൈ നീട്ടി വാങ്ങി ബോട്ടിൽ വാങ്ങി വായിലേക്ക് കമിഴ്ത്തി ..
''ശരിയായെങ്കിൽ എഴുന്നേൽക്ക് ...അവരെ അധികം കാത്തു
💬 Comments
View all comments