Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
നിർത്തിക്കാൻ കഴിയില്ല ..''
കാലുപിടിച്ചാലും രക്ഷയില്ല എന്ന് തോന്നിയിട്ടാകും അവർ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു ,,അവരെ സഹായിക്കാൻ ആകാശിനെ നോക്കി ആംഗ്യം കാണിച്ചിട്ട് ഞാൻ പാർക്ക് ചെയ്തിരിക്കുന്ന ട്രാവലറിന് അടുത്തേക്ക് നടന്നു ,മൂന്നാലു പയ്യന്മാർ ആ വണ്ടിക്ക് ചുറ്റുമായി മൊബൈലും മറ്റും നോക്കി നിൽപ്പുണ്ട് ,ഞാൻ അടുത്തെത്തിയതും അതിലൊരാൾ എന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി ..
''ജിൻസൺ ...''
പരിചയമുള്ളൊരു സ്ത്രീ ശബ്ദം , അത് കേട്ടതോടെ അവൻ നേരത്തെ
നിന്നിടത്തേക്ക് തന്നെ തിരിച്ചു പോയി ,
''അർജുൻ ഓർമ്മയുണ്ടോ ?''
കോംപ്ലെക്സിന്റെ ഇരുട്ട് മൂടിയ വശത്തു നിന്നൊരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു ,.....കത്രീന , സാരിയൊക്കെ ഉടുത്തപ്പോൾ ആളാകെ മാറി പോയിരിക്കുന്നു ..ഏറ്റവും അടുപ്പമുള്ള ആളിനെ വളരെ കാലം കൂടി കണ്ടതിന്റെ സന്തോഷമായിരുന്നു ആ മുഖം നിറയെ ,പ്രതീക്ഷിക്കാതെ അവരെ കണ്ട ആശ്ചര്യത്തോടെ ഞാൻ നിൽക്കുമ്പോൾ അവരെന്നെ കെട്ടിപ്പുണർന്നു ..
''ക്ഷീണിച്ചു പോയല്ലോടാ ചെക്കാ നീ ...''
''കത്രീനചേച്ചി ഇവിടെ ?''
''മനോജ് നമ്മുടെ പയ്യനല്ലേ ,നിങ്ങളുടെ അടുത്ത് നിന്നവൻ നേരെ വന്നത് എന്റെ അടുത്തേക്കാ ,അവിടുന്ന് ഞങ്ങൾ വേറെ ഒരു സ്ഥലം വരെ പോയി വേണ്ട ആളുകളെ കൂട്ടി ഇങ്ങോട്ടു പോന്നു , എവിടെ ആ പൊലയാടി മോൾ ..''
അപ്പോഴേക്കും ആകാശ് ഷൈനിയെയും താങ്ങി പിടിച്ചു ഞങ്ങളുടെ അടുത്തെത്തിയിരുന്നു ,
''ഓ ഈ പൊലയാടി മോളാണോ ആള് ,ഡീ നിനക്കെന്നെ അറിയുമോ ,കേട്ടോ അർജുൻ പഴയൊരു നേതാവിന്റെ മോളാ ഇവള് ..ആദർശം തലയ്ക്ക് പിടിച്ചു കുടുംബം പോലും നോക്കാതെ നടന്ന
💬 Comments
View all comments