0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
അവരുടെ ബ്യൂട്ടി പാർലറിന് മുന്നിൽ കിടപ്പുണ്ട് ,പക്ഷെ ആളവിടെ എത്തിയിട്ടില്ല എന്നാണ് സ്റ്റാഫ് പറഞ്ഞത് .ചിലപ്പോൾ രാത്രി കൊണ്ട് വന്നു പാർക്ക് ചെയ്തതാകാം .. ''അവരുടെ വീട്ടിലൊന്നു നോക്കിയാൽ ..?'' ''ഇല്ല ,വീട്ടിലില്ല മാത്രമല്ല സാധാരണ ഗതിയിൽ ആലീസ് പോകാൻ സാധ്യതയുള്ളത്തിടത്തൊക്കെ ഒരു വട്ടം തപ്പി നോക്കിയതാ , പക്ഷെ അവരെവിടെ പോയി എന്ന് ഒരു സൂചനയുമില്ല ..'' ''അത് ചിലപ്പോൾ ഗായത്രി മാഡത്തെ എവിടെയാണോ ഒളിപ്പിച്ചത് അവിടെ തന്നെ ..?'' ഞാൻ എനിക്ക് തോന്നിയൊരു സംശയം പറഞ്ഞു .. ''സാർ എനിക്കും അർജുൻ പറഞ്ഞത് പോലെയാണ് തോന്നുന്നത് ,ചിലപ്പോൾ അവരുടെ ആ പാർലറിൽ തന്നെ ഗായത്രീമാഡവും ? ........നല്ല സൗകര്യമുള്ള ബിൽഡിംഗ് അല്ലെ ..? ''സാധ്യതയുണ്ട് പ്രിയ ,പക്ഷെ എനിക്ക് തോന്നുന്നത് വേറൊന്നാണ് ......മാത്രമല്ല നമ്മൾ എന്ത് പറഞ്ഞാണ് അവിടെ കയറി ഒരു ഒരു പരിശോധന നടത്തുക ? ഏതായാലൂം ടൌൺ എസ് ഐ ജയശങ്കറിനോട് ടോൾ ഗേറ്റ് കഴിഞ്ഞു ബൈ പാസ്സ് റോഡിൽ വച്ചിട്ടുള്ള ക്യാമെറകൾ എല്ലാമൊന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട് ..എന്തെങ്കിലും വിവരം കിട്ടുമോന്നു നോക്കാം ...'' ''സർ ,അയാളെ വിശ്വസിക്കാമല്ലോ അല്ലെ ?'' ''കുഴപ്പക്കാരനല്ല ,പിന്നെ ഈ അടുത്ത് ജോലിയിൽ കയറിയതിന്റെ ഒരു ആവേശമുണ്ട് ...''
ഉം ...... പ്രിയ ഒന്ന് മൂളുക മാത്രം ചെയ്തു ... ''എന്താ മാഡം ......?'' ''ഒന്നുമില്ല , അർജുൻ ,കളി അരുണിനോടാകുമ്പോൾ നമ്മളീ ചവിട്ടി നിൽക്കുന്ന മണ്ണിനെ പോലും വിശ്വസിക്കാൻ പറ്റില്ല ..........എന്താ അർജുന് കൂടെ നിൽക്കാൻ ഭയം തോന്നുന്നുണ്ടോ '' '' ''എയ് ....

💬 Comments

View all comments